നവ്യാനുഭവമായി ‘മത്സ്യഗന്ധി’

പാലക്കാട്: ‘തസ്രാക്കിലേക്ക് വീണ്ടും’ പരിപാടിയോടനുബന്ധിച്ച് മാർച്ച് 30 ന് വൈകുന്നേരം 7 മണിക്ക് തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിലെ തുറന്ന വേദിയിൽ കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ സജിത മഠത്തിൽ രചനയും സംവിധാനവും നിർവഹിച്ച ഏകാംഗ നാടകം ‘മത്സ്യഗന്ധി’ അരങ്ങേറി. ആബാലവൃദ്ധത്തെ  ഒന്നടങ്കം കൈയ്യിലെടുക്കുംവിധം അഭിനയമുഹൂർത്തങ്ങളുടെ ചാരുതകൊണ്ടും പ്രകാശവിതാന മികവുകൊണ്ടും നാടകം ഓരോ ആസ്വാദകനും ഹൃദ്യമായ ഒരു അനുഭവമായി മാറി.

© O. V. Vijayan Memorial