ഒ.വി. വിജയന്റെ പതിനാലാം ചരമദിനാചരണം ‘പ്രവാചകന്റെ വഴി’യിൽ രണ്ടാമത്തെ ഘട്ടമായ ‘നഷ്ടമാകുന്ന മാനവികത’ സെമിനാർ കേരളം സാഹിത്യഅക്കാദമി പ്രസിഡന്റ് ശ്രീ. വൈശാഖൻ ഉദ്ഘാടനം ചെയ്തു. ശ്രീ. ഷൗക്കത്ത്, ശ്രീ. പി.കെ. പാറക്കടവ് എന്നിവർ പ്രഭാഷണം നടത്തി. സ്മാരകത്തിൽ വിൽപ്പന തുടങ്ങുന്ന സുവനീറുകളുടെ ആദ്യഘട്ടം ഒ.വി. വിജയൻ സ്‌പെഷൽ കവർ, സ്‌പെഷൽ പേപ്പർ പേന എന്നിവ ശ്രീ. വൈശാഖൻ ശ്രീ. ആഷാമേനോന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ. ആഷാമേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. എ.കെ. ചന്ദ്രൻകുട്ടി സ്വാഗതവും ശ്രീ. പി.ആർ. പരമേശ്വരൻ നന്ദിയും പറഞ്ഞു.
‘നഷ്ടമാകുന്ന മാനവികത’ സെമിനാർ ശ്രീ. വൈശാഖൻ ഉദ്ഘാടനം ചെയ്തു
