പ്രഥമ ഒ.വി. വിജയൻ സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്തു

തസ്രാക്ക്: ജൂൺ 29ന് തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽവെച്ചു നടന്ന കെട്ടിടസമുച്ചയ ഉദ്ഘാടനയോഗത്തിൽ പ്രഥമ ഒ.വി. വിജയൻ സ്മാരക പുരസ്കാരങ്ങൾ ബഹു: കേരള നിയമ-സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.എ.കെ. ബാലൻ വിതരണം ചെയ്തു. നോവൽ വിഭാഗത്തിൽ ശ്രീ.വി.ജെ. ജെയിംസിന്റെ ‘ആന്റിക്ളോക്ക്’, ചെറുകഥാ വിഭാഗത്തിൽ ശ്രീ.അയ്മനം ജോണിന്റെ ‘അയ്മനം ജോണിന്റെ കഥകൾ’, യുവകഥാ വിഭാഗത്തിൽ ശ്രീ. പ്രഗിൽനാഥിന്റെ ചെറുകഥ ‘പെൺചിലന്തി’ എന്നിവയാണ് പുരസ്‌കരിക്കപ്പെട്ടത്. പുരസ്കാരജേതാക്കളെയും കൃതികളെയും പരിചയപ്പെടുത്തി പ്രശസ്ത എഴുത്തുകാരായ ശ്രീ. ആഷാമേനോൻ, ശ്രീ.ടി.കെ. ശങ്കരനാരായണൻ, ഡോക്ടർ.പി.ആർ. ജയശീലൻ എന്നിവർ സംസാരിച്ചു. സാംസ്കാരിക ഉന്നത സമിതി സെക്രട്ടറി ഡോക്ടർ പ്രഭാകരൻ പഴശ്ശി, ശ്രീ. രാഘുനാഥൻ പറളി, ശ്രീ. മോഹൻദാസ് ശ്രീകൃഷ്ണപുരം എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു. തുടർന്ന് പുരസ്‌കാര ജേതാക്കൾ മറുമൊഴി പറഞ്ഞു.

© O. V. Vijayan Memorial