‘പ്രവാചകന്റെ വഴി’യോടനുബന്ധിച്ച് കാവ്യാഞ്ജലി

ഒ.വി. വിജയന്റെ പതിനാലാം ചരമദിനാചരണം ‘പ്രവാചകന്റെ വഴി’യോടനുബന്ധിച്ച് നടന്ന കവിസമ്മേളനം ശ്രീ. മണമ്പൂർ രാജൻബാബു ഉദ്ഘാടനം ചെയ്തു. ശ്രീമതി. ഒ.വി. ഉഷ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. ശ്രീജിത്ത് അരിയല്ലൂർ, ശ്രീമതി. എം.പി. പവിത്ര, ശ്രീ. ഉണ്ണികൃഷ്ണൻ ചാഴിയാട്, ശ്രീ. ജയകൃഷ്ണൻ വല്ലപ്പുഴ, ശ്രീമതി. ഗീത മുന്നൂർക്കോട്, ശ്രീമതി. സുനിത ഗണേഷ്, ശ്രീ. മഹീന്ദർ, ശ്രീമതി. സംഗീത കുളത്തൂർ, ശ്രീ. രമേശ് മങ്കര, ശ്രീ. സിറാജ് കൊടുവായൂർ, ശ്രീ. ഭാസ്കരൻ അലനല്ലൂർ, ശ്രീ. എച്ച്.ഡി. വിജയൻ, കുമാരി. ശബ്ന മുസ്തഫ, ശ്രീ. വി.പി. ഷൗക്കത്തലി, ശ്രീമതി. പി.സി. ഏലിയാമ്മ, ശ്രീ. ചേരാമംഗലം ചാമുണ്ണി, ശ്രീ. എം. ശബരീഷ് തുടങ്ങിയവർ പങ്കെടുത്ത് കവിതകൾ അവതരിപ്പിച്ചു.

© O. V. Vijayan Memorial