തസ്രാക്ക്: മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരൻ ശ്രീ. എം.മുകുന്ദൻ 06.01.2018നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. സ്മാരകത്തിന്റെ വളർച്ചയിൽ സാംസ്കാരികവകുപ്പിനെയും സ്മാരക സമിതിയെയും അഭിനന്ദിച്ച അദ്ദേഹം ‘മലയാളഭാഷ ഉള്ളിടത്തോളം മലയാളികൾ വിജയനെ സ്മരിക്കും’ എന്ന് സന്ദർശക ഡയറിയിൽ കുറിച്ചശേഷമാണു മടങ്ങിയത്.