‘മൊഴിയുടെ ചില്ലുജാലകങ്ങൾ’ സമാപന സമ്മേളനം

‘മൊഴിയുടെ ചില്ലുജാലകങ്ങൾ’ സമാപന സമ്മേളനം ഡോ: കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. ‘ഖസാക്ക്‌ – ഒരു തിരക്കഥ’ എന്ന വിഷയത്തിൽ ശ്രീ. കെ.ഹരികൃഷ്ണൻ സമാപനപ്രസംഗം നടത്തി. ശ്രീ. ടി.കെ.നാരായണദാസ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. ടി.കെ.ശങ്കരനാരായണൻ, ശ്രീ. മോഹൻദാസ്‌ ശ്രീകൃഷ്ണപുരം എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു. ലളിതകലാ അക്കാദമി പുരസ്കാരം ലഭിച്ച ശ്രീ. ഡി.മനോജിന്, ഒ.വി.വിജയൻ സ്മാരക സമിതിയുടെ ഉപഹാരം ഡോ: കെ.പി.മോഹനൻ സമർപ്പിച്ചു. ശ്രീ. എ.കെ.ചന്ദ്രൻകുട്ടി സ്വാഗതവും ശ്രീ. സെയ്ദു മുസ്തഫ നന്ദിയും പറഞ്ഞു. ശ്രീമതി. ജ്യോതിബായ്‌ പരിയാടത്ത്‌ പ്രാരംഭമായി കവിത അവതരിപ്പിച്ചു.
ഒരു പൂർണ്ണ ദിവസം നീണ്ടുനിന്ന പരിപാടി ചർച്ചകൾകൊണ്ടും ജനപങ്കാളിത്തം കൊണ്ടും വലിയ വിജയമായി.

© O. V. Vijayan Memorial