ഒ.വി. വിജയൻ സ്മാരക സമിതിയുടെയും കേരള ലളിതകലാ അക്കാദമിയുടെയും കേരള സർക്കാർ വിവിധ വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിൽ പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമന്റെ വിഖ്യാത ശിൽപമായ മലമ്പുഴ യക്ഷിയുടെ അമ്പതാം വാർഷികം ആഘോഷിക്കുന്നു. 2019 ഫെബ്രുവരി 26 മുതൽ മാർച്ച് 9 വരെ മലമ്പുഴയിലെ യക്ഷി പാർക്കിൽ നടക്കുന്ന ‘യക്ഷിയാനം’ വിവിധ കലാ സാംസ്കാരിക പരിപാടികളിലേക്ക് എല്ലാ സഹൃദയർക്കും സ്വാഗതം.