മഹാത്മാഗാന്ധിയുടെ 150ആം ജന്മവാർഷികവും 70ആം രക്തസാക്ഷിത്വത്തിന്റെ വാർഷികവും ആചരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാർ സാംസ്കാരിക വകുപ്പും വിവിധ സാംസ്കാരിക സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘രക്തസാക്ഷ്യം’ 2019 ജനുവരി 10 മുതൽ 15 വരെ അകത്തേത്തറയിലെ ശബരി ആശ്രമത്തിൽ നടക്കും. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, അനുസ്മരണ സമ്മേളനം, സാഹിത്യ കൂട്ടായ്മകൾ, പ്രദർശനങ്ങൾ, വിദ്യാർത്ഥികൾക്കായുള്ള കലാമത്സരങ്ങൾ, കവി സമ്മേളനം, ഉദ്ഘാടന – സമാപന സമ്മേളനങ്ങൾ തുടങ്ങി വിപുലമായ പരിപാടികൾ നടക്കും.