രക്തസാക്ഷ്യത്തിന് തുടക്കമായി

ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മവാർഷികത്തിന്‍റേയും എഴുപതാം രക്തസാക്ഷി വാർഷികാചരണത്തിന്‍റേയും ഭാഗമായി നടത്തുന്ന രക്തസാക്ഷ്യത്തിന് തുടക്കമായി. പാലക്കാട് കോട്ടമൈതനിയിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിൽ നിന്ന് ദീപശിഖ സ്വീകരിച്ചുകൊണ്ട് കായികതാരങ്ങളുടെ റാലിയോടെ ആയിരുന്നു തുടക്കം. ദീപശിഖ ശബരി ആശ്രമത്തില്‍ പാലക്കാട് ജില്ലാ കലക്ടര്‍ ബാലമുരളി ഏറ്റുവാങ്ങി.

വിവിധവകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും ഉദ്ഘാടനം മന്ത്രി എ കെ ബാലൻ നിർവ്വഹിച്ചു.
ഉദ്ഘാടന സമ്മേളനത്തിന്‍റെ പ്രാരംഭം മധുസൂദനൻ നായർ രചിച്ച ഗാന്ധി എന്ന കവിതയുടെ മനോഹരമായ ആലാപനത്തോടെ ആയിരുന്നു. ശ്രീമതി ജ്യോതിബായ് പരിയാടത്തായിരുന്നു കവിത ചൊല്ലിയത്.
മന്ത്രി എ കെ ബാലൻ അധ്യക്ഷ പ്രസംഗം നടത്തുകയും ദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. ശ്രി.വി.എസ്. അച്യുതാനന്ദന്‍റെ ഉദ്ഘാടന സന്ദേശ വീഡിയോ വേദിയിൽ പ്രദർശിപ്പിച്ചു.

അഡ്വ. ശാന്തകുമാരി, ശ്രീ. പ്രഭാകരൻ പഴശ്ശി, ശ്രീ. സദാശിവൻ നായർ, ശ്രീ. പി എ ഗോകുൽ ദാസ്, ശ്രീ കളത്തിൽ അബ്ദുല്ല, ഡോക്ടർ എൻ ഗോപീകൃഷ്ണൻ നായർ, ശ്രീമതി കാഞ്ചന സുദേവൻ, ശ്രീ. ഡി സദാശിവൻ, ശ്രീമതി ഇന്ദിര രാമചന്ദ്രൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു. കളക്ടര്‍ ഡി ബാലമുരളി സ്വാഗതവും ശ്രീ. ടി ആർ അജയൻ നന്ദിയും പറഞ്ഞു.

കലാപരിപാടികളുടെ ഉദ്ഘാടനം ശ്രീ. എൻ രാധാകൃഷ്ണന്‍ നായർ നിർവ്വഹിച്ചു. ശ്രീ. സദാശിവൻ നായരായിരുന്നു അദ്ധ്യക്ഷൻ. ശ്രീ. പ്രമോദ് പയ്യന്നൂർ, ശ്രീ എ കെ ചന്ദ്രൻകുട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള കലാകാരന്മാർ നൃത്തങ്ങളവതരിപ്പിച്ചു. ഭാരത് ഭവനും സൌത്ത് സോൺ കൾച്ചറൽ സെന്‍ററുമായിരുന്നു സംഘാടനം.

© O. V. Vijayan Memorial