രവിയെ തിരഞ്ഞ് നടന്നുനടന്ന് ഖസാക്കിലേക്ക്..

മലപ്പുറത്തുനിന്നുമുള്ള എട്ടംഗ യാത്രികസംഘം വിജയനെയറിയാൻ തസ്രാക്കിലേക്കെത്തിയത് പാലക്കാട്ടുനിന്നും പതിമൂന്ന് കിലോമീറ്റർ ഗ്രാമവഴികളിലൂടെ കാൽനടയായി.. രാവിലെ പാലക്കാട്ടെത്തിയ യാത്രികർ ഗ്രാമവീഥികൾ ആസ്വദിക്കാൻ ചിറ്റൂർ റോഡ് വഴി നടന്നാണ് 8 മണിക്ക് തസ്രാക്കിലെ ഞാറ്റുപുരയിലെത്തിയത്. ഞാറ്റുപുരയുടെ വരാന്തയിൽ ഇത്തിരിനേരം വിശ്രമം..

പിന്നീട് ഫോട്ടോ ഗാലറിയിലൂടെയും കാർട്ടൂൺ ഗാലറിയിലൂടെയും വീഡിയോ ഗാലറിയിലൂടെയും വിജയസ്വരം കേട്ട് ശിൽപവനത്തിലൂടെയും നടന്ന് സ്മാരകത്തിലെ പുതിയ ഗാലറികൾ സന്ദർശിച്ച് വിജയനെ അനുഭവിച്ച് യാത്രയെ അക്ഷരാർത്ഥത്തിൽ തീർത്ഥാടനമാക്കിയാണ് എട്ടുപേരും മടങ്ങിയത്.

© O. V. Vijayan Memorial