‘രാഗസുധ’ ദേശീയ സംഗീതോത്സവത്തിന് അരങ്ങുണർന്നു

‘രാഗസുധ’ ദേശീയ സംഗീതോത്സവം 2017 നവംബർ 26 വൈകുന്നേരം സംഗീതജ്ഞൻ ശ്രീ. മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു. പാലക്കാട്‌ രാപ്പാടി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രീ. മുണ്ടൂർ സേതുമാധവൻ മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടന ചടങ്ങിനു ശേഷം ശ്രീ. ശ്രീവത്സൻ ജെ. മേനോൻ കർണ്ണാടക സംഗീത കച്ചേരി അവതരിപ്പിച്ച്‌ അരങ്ങുണർത്തി. വയലിനിൽ ശ്രീ. ഇടപ്പള്ളി അജിത്‌ കുമാർ, മൃദംഗത്തിൽ ശ്രീ. ബാലകൃഷ്ണ കമ്മത്ത്‌, മുഖർ ശംഖിൽ ശ്രീ. പയ്യന്നൂർ ടി ഗോവിന്ദപ്രസാദ്‌ എന്നിവർ കച്ചേരിക്ക്‌ മാറ്റുകൂട്ടി.

© O. V. Vijayan Memorial