വായനായാത്ര ഖസാക്കിൽ

വായനാവാരത്തോടനുബന്ധിച്ച് എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വിവിധ സ്‌കൂളുകളിൽനിന്നുമുള്ള 70 കുട്ടികൾ ഉൾപ്പെടുന്ന പഠനയാത്ര 22.06.2019ന് ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. ലൈബ്രേറിയൻ ശ്രീ. കുഞ്ഞികൃഷ്ണൻ കുട്ടികൾക്ക് വിജയനെ പരിചയപ്പെടുത്തി സംസാരിച്ചു. ഖസാക്ക് ശിൽപവനവും ഗാലറികളും അതീവതാല്പര്യത്തോടെ നിരീക്ഷിച്ച് അനുഭവിച്ച കുട്ടികൾ ഖസാക്കിൽ പെയ്ത നേർത്ത മഴ ആസ്വദിക്കാനായ സന്തോഷം പങ്കുവെച്ചശേഷമാണ് മടങ്ങിയത്.

© O. V. Vijayan Memorial