വിജയന്‍ കാലഭേദമില്ലാത്ത എഴുത്തുകാരന്‍ ; ശ്രീ.അംബികാസുതന്‍ മാങ്ങാട്

തസ്രാക്ക് : നിശ്ചലമല്ലാത്ത ഒഴുക്കുകള്‍ ആവിഷ്കരിച്ച് കാലഭേദങ്ങളില്ലാത്ത ജീവിതം സൃഷ്ടിക്കുകയാണ് ഒ വി വിജയനെന്ന് നോവലിസ്റ്റ് അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. അതുകൊണ്ടുതന്നെ പുനര്‍ജനികളുടെ എഴുത്തുകാരനാണ് വിജയന്‍. മരണഭീതിയില്ലാത്ത കഥാപാത്രങ്ങളെയാണ് വിജയന്‍ ഉടനീളം കാണിച്ചുതരുന്നത്‌.

എട്ടാമത് ഒ വി വിജയന്‍ സ്മൃതി പ്രഭാഷണം തസ്രാക്കിലെ ഒ വി വിജയന്‍ സ്മാരകത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടർ. സി.പി. ചിത്രഭാനു അധ്യക്ഷനായി. ശ്രീ.ടി.കെ. ശങ്കരനാരായണന്‍, ശ്രീ.രഘുനാഥന്‍ പറളി, ശ്രീ.രാജേഷ് മേനോന്‍, ശ്രീ.ഇ. ജയചന്ദ്രന്‍ സംസാരിച്ചു.

© O. V. Vijayan Memorial