തസ്രാക്ക്: എരിമയൂർ ഗവൺമെന്റ് ഹൈസ്‌കൂളിലെ വിദ്യാരംഗം സാഹിത്യവേദി പഠനസംഘം 4/8/2017-ന് ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. 50 വിദ്യാർത്ഥികളും 4 അദ്ധ്യാപകരും അടങ്ങുന്ന പഠനസംഘം സ്മാരകത്തിലെ ഒ.വി. വിജയൻ ഫോട്ടോ ഗാലറിയും കാർട്ടൂൺ ഗാലറിയും ഖസാക്ക് ശിൽപവനവും സസൂക്ഷ്മം നിരീക്ഷിച്ച് കുറിപ്പുകൾ തയ്യാറാക്കി ‘കടൽത്തീരത്ത്’ ടെലിഫിലിമും കണ്ടാണ് മടങ്ങിയത്. പുതുതലമുറയ്ക്ക് വായനാലോകത്തേക്ക് പ്രവേശിക്കാൻ ഊർജ്ജം പകരുന്ന രീതിയിൽ സ്‌മാരകത്തിനെ മാറ്റിയെടുത്ത കേരള സർക്കാർ സാംസ്കാരിക വകുപ്പിനോടും സ്മാരക സമിതിയോടുമുള്ള കൃതജ്ഞത രേഖപ്പെടുത്തിയാണ് സംഘം യാത്രയായത്.
- ഇതിഹാസകാരനെ അറിഞ്ഞറിഞ്ഞ്..