‘വെക്കാനം’ യുവകഥാ ശില്പശാല തുടക്കമായി

വെക്കാനം – ഒ.വി.വിജയൻ ജന്മദിനാഘോഷവും
യുവകഥാ ശില്പശാലയും
2022 ജൂലൈ 1, 2 ,3

തസ്രാക്ക് : ഒ.വി.വിജയന്റെ തൊണ്ണൂറ്റി മൂന്നാം ജന്മദിനത്തിന്റെ ഭാഗമായി ഒ.വി.വിജയൻ സ്മാരക സമിതി തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരകത്തിൽ സംഘടിപ്പിക്കുന്ന ‘വെക്കാനം ‘ തുടക്കമായി. പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റുമായ ശ്രീ.വൈശാഖൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രശസ്ത കഥാകാരനും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ ശ്രീ.അശോകൻചരുവിൽ ‘കഥയും കാലവും’ എന്ന വിഷയത്തിൽ സംസാരിച്ചു. ഒ.വി.വിജയൻ സ്മാരക സമിതി ചെയർമാൻ ശ്രീ.ടി.കെ.നാരായണദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗം ശ്രീ.എം.ശിവകുമാറിന്റെ കഥപറച്ചിലോടുകൂടി ആരംഭിച്ചു. ഒ.വി.വിജയൻ സ്മാരക സമിതി വൈസ് ചെയർമാൻ ശ്രീ.ആഷാ മേനോൻ സ്വാഗതം ആശംസിക്കുകയും ശ്രീ.രാജേഷ് മേനോൻ ശില്പശാലാ പരിപ്രേക്ഷ്യം അവതരിപ്പിക്കുകയും ചെയ്ത ചടങ്ങിൽ ഡോ.പി.ആർ.ജയശീലൻ നന്ദി പ്രകാശിപ്പിച്ചു.

© O. V. Vijayan Memorial