വെക്കാനം – യുവകഥാശില്പശാല സമാപിച്ചു

വെക്കാനം – സമാപനയോഗം – സമാപനയോഗത്തിൽ പ്രൊഫ.കെ.ഇ.എൻ കുഞ്ഞഹമ്മദ് ‘വായന, എഴുത്ത്, പ്രതിരോധം ‘ എന്നവിഷയത്തിൽ സമാപനപ്രസംഗം നടത്തി.എഴുത്തുകാർ തങ്ങൾ ജീവിക്കുന്ന കാലത്തിന്റെ സങ്കീർണത സൂക്ഷ്മമായി മനസിലാക്കാനും സംവദിക്കാനും കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അധികാരം ജീവിതത്തിന്റെ സമസ്ത വഴികളിലൂടെയും വന്ന് കഴുത്തുഞെരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒ.വി.വിജയൻ സ്മാരക സമിതി സെക്രട്ടറി ശ്രീ.ടി.ആർ.അജയൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ശ്രീ.രാജേഷ് മേനോൻ ശില്പശാല ക്രോഡീകരണം നടത്തി. യുവകഥാ ശില്പശാലയിൽ പങ്കെടുത്ത പ്രതിനിധികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പ്രൊഫ.കെ.ഇ.എൻ കുഞ്ഞഹമ്മദ് നിർവഹിച്ചു. ഒ.വി.വിജയൻ സ്മാരകസമിതി ട്രഷറർ ശ്രീ.സി.പി.പ്രമോദ് സ്വാഗതവും ശ്രീ. ശാന്തകുമാരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial