വ്യത്യസ്തമായൊരു വിദ്യാരംഗം ഉദ്ഘാടനം

പാലക്കാട് പി.എം.ജി. ഹൈസ്‌കൂളിലെ വിദ്യാരംഗം സാഹിത്യവേദി അംഗങ്ങളായ കുട്ടികളും മലയാളം അദ്ധ്യാപകരും 28.07.2018ന് ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചാണ് അവരുടെ പുതിയ അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തത്. സാഹിത്യ തീർത്ഥാടന യാത്രയിലൂടെ ഇത്തരമൊരു ഉദ്ഘാടനം കുട്ടികൾക്കും പുതുമയുള്ളൊരു അനുഭവമായിരുന്നു. സ്മാരകം സന്ദർശിച്ചു മനസ്സിലാക്കുന്നതിനൊപ്പം ഒ.വി. വിജയൻറെ ചെറുകഥയായ ‘കടൽത്തീരത്തി’ന്റെ ദൃശ്യാവിഷ്കാരവും കണ്ടശേഷം കടൽത്തീരത്തിന്റെ തങ്ങളുടേതായ നാടകാവിഷ്കാരവും അവതരിപ്പിച്ചാണ് രാവിലെ മുതൽ ഉച്ചവരെ സ്മാരകത്തിൽ ചിലവഴിച്ച കുട്ടികൾ മടങ്ങിയത്.

© O. V. Vijayan Memorial