വർണ്ണാഭമായ തുടക്കം

ഒ.വി. വിജയൻ സ്മാരക സമിതിയും തിരുവാലത്തൂർ കലാലയവും സംയുക്തമായി മെയ്‌ 12, 13 തിയ്യതികളിൽ സംഘടിപ്പിക്കുന്ന ചിത്രകലാ ക്യാമ്പ്‌ ‘വർണ്ണാഭ’ത്തിനു തുടക്കമായി. ചിത്രകാരിയും കേരള ലളിതകലാ അക്കാദമി എക്സിക്യൂട്ടിവ്‌ അംഗവുമായ ശ്രീമതി. ശ്രീജ പള്ളം ചിത്രം വരച്ച്‌ ക്യാമ്പ്‌ ഉദ്ഘാടനം നിർവ്വഹിച്ചു. ഒ.വി. വിജയൻ സ്മാരക സമിതി അംഗവും കൊടുമ്പ്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമായ ശ്രീമതി. എസ്‌. ഷൈലജ അദ്ധ്യക്ഷയായി.

© O. V. Vijayan Memorial