ശ്രീ. കരിവെള്ളൂർ മുരളി ഓ.വി.വിജയൻ സ്മാരകം സന്ദർശിച്ചു

തസ്രാക്ക്: ശ്രീ. കരിവെള്ളൂർ മുരളി 14/10/2017നു സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ. അജയനൊപ്പം തസ്രാക്കിലെ ഓ.വി.വിജയൻ സ്മാരകം സന്ദർശിച്ചു. നോവലിൽ രവി ബസ് ഇറങ്ങിയ കൂമൻകാവും വഴിയമ്പലവും ഞാറ്റുപുരയും അറബിക്കുളവുമെല്ലാം നോക്കിക്കണ്ട് സ്മാരകത്തിലെ ഓ.വി. വിജയൻ ഫോട്ടോ ഗാലറിയും കാർട്ടൂൺ ഗാലറിയും ലൈവ് തിയേറ്ററും കണ്ടശേഷം ‘തസ്രാക്കിൽ ഒരു ഖസാക്ക് കാണാൻ കഴിഞ്ഞ സംതൃപ്തിയോടെയാണ് താൻ മടങ്ങുന്നതെ’ന്ന് സന്ദർശക രജിസ്റ്ററിൽ കുറിച്ചാണ് അദ്ദേഹം മടങ്ങിയത്.

© O. V. Vijayan Memorial