ശ്രീ. മാധവൻ പുറച്ചേരി ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു

എഴുത്തുകാരൻ ശ്രീ. മാധവൻ പുറച്ചേരി 17.07.2019ന് ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. ഒരു മലയാളി എഴുത്തുകാരൻ അർഹിക്കുന്ന ആദരവോടെ സ്മരിക്കപ്പെടുന്നതിലെ സന്തോഷം അദ്ദേഹം പങ്കുവെച്ചു. സ്മാരക സമിതി സെക്രട്ടറി ശ്രീ.ടി.ആർ. അജയൻ അദ്ദേഹത്തെ സ്മാരകത്തിൽ സ്വീകരിച്ചു.

ഏറെനാളത്തെ ആഗ്രഹമായിരുന്നു പാലക്കാട്ടെത്തുമ്പോൾ ഈ തസ്രാക്ക് സന്ദർശനം എന്നും, അത് പൂർത്തിയാക്കാൻ കഴിഞ്ഞതിൽ വലിയ ആത്മനിർവൃതിയുണ്ടെന്നും ഈ കർക്കിടക സായാഹ്നം ഒരിക്കലും മറക്കാനാവാത്തതായിരിക്കുമെന്നും അദ്ദേഹം.സന്ദർശക ഡയറിയിൽ കുറിച്ചു.

© O. V. Vijayan Memorial