ശ്രീ.സി. രാധാകൃഷ്ണൻ ഒ.വി. വിജയൻ സ്‌മൃതി പ്രഭാഷണം നടത്തി

ചലനാത്മകമായ ജഗത്തിലാകെ ഈശ്വരൻ വ്യാപിച്ചിരിക്കുന്നു എന്ന ഉപനിഷത് വാക്യം തന്നെയാണ് ഇന്നും പ്രസക്തമാകുന്നത് എന്ന് എഴുത്തുകാരൻ ശ്രീ.സി. രാധാകൃഷ്ണൻ. ഒ.വി.വിജയൻ സ്മാരക സമിതിയുടെ രണ്ടാമത് വിജയൻ സ്‌മൃതി പ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പരിസ്ഥിതിയുടെ സൗന്ദര്യശാസ്ത്രം’ എന്നതായിരുന്നു വിഷയം. പ്രകൃതിയെ ധിക്കരിക്കുന്ന ജീവിതാവസ്ഥകൾ കാരണം ഭൂമി ഏറെക്കാലം ഇങ്ങനെ വാസയോഗ്യമായി തുടരുകയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീ. ആഷാമേനോൻ അദ്ധ്യക്ഷനായ ചടങ്ങിൽ ശ്രീ. എൻ. രാധാകൃഷ്ണൻ നായർ, ശ്രീ. ടി.കെ. ശങ്കരനാരായണൻ, ഡോ.സി.ഗണേഷ്, ശ്രീമതി. ജ്യോതിബായ് പരിയാടത്ത്, ശ്രീ. രാഘുനാഥൻ പറളി, ശ്രീ. ടി.ആർ. അജയൻ എന്നിവർ പങ്കെടുത്തു. സദസ്സും ആരോഗ്യപരമായ ചർച്ചയ്ക്ക് വഴിവെച്ചു. ശ്രീ. രാജേഷ്‌മേനോൻ സ്വാഗതവും ശ്രീ. കെ.പി. രമേഷ് നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial