യാത്രാപ്രിയരുടെ കൂട്ടായ്മയായ ‘സഞ്ചാരി’യുടെ പാലക്കാട് ടീം 5.11.17 ഞായറാഴ്ച്ച ഒ.വി. വിജയൻ സ്മാരകത്തിലെത്തി. ഖസാക്കിന്റെ പ്രകൃതിയിലൂടെ ഇതിഹാസകാരന്റെ മനസ്സളന്നുള്ള നടത്തത്തിലൂടെ തങ്ങളുടെ യാത്രാനുഭവങ്ങളുടെ ചിമിഴിലേക്ക് ഖസാക്കിനെയും ആവാഹിച്ചശേഷമാണു യാത്രാപ്രേമികൾ മടങ്ങിയത്. സംഘത്തിൽ 35പേരുണ്ടായിരുന്നു.
സഞ്ചാരികൾ ഖസാക്കിൽ
