സപ്തതിയുടെ നിറവിൽ ആഷാമേനോൻ

പാലക്കാട്‌ ജില്ലാ പബ്ലിക്‌ ലൈബ്രറിയും ഒ.വി. വിജയൻ സ്മാരക സമിതിയും സംയുക്തമായി ശ്രീ. ആഷാമേനോനെ അദ്ദേഹത്തിന്റെ സപ്തതിദിനത്തിൽ ആദരിച്ചു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരും നിരൂപകരും സാഹിത്യകുതുകികളുമെല്ലാം പങ്കെടുത്ത ചടങ്ങിൽ ആഷാമേനോന്റെ ‘ഛന്ദസ്സുകൾ’ പുസ്തകം പ്രകാശനം ചെയ്തു. മറിയുമ്മ സ്മാരക സെമിനാർ ഹാളിൽ നടന്ന പരിപാടി മെഹ്ഫിൽ സംഗീത കൂട്ടയ്മയോടെയാണു സമാപിച്ചത്‌.

© O. V. Vijayan Memorial