“ഒ.വി. വിജയൻ കാലാതിവർത്തിയായ എഴുത്തുകാരൻ” – സുഭാഷ്‌ചന്ദ്രൻ

പാലക്കാട്: തീരങ്ങളില്ലാത്ത അഗ്നിസമുദ്രങ്ങൾ രചിക്കാൻ കഴിയുമെന്ന് തെളിയിച്ച എഴുത്തുകാരനാണ് ഒ.വി. വിജയൻ എന്ന് നോവലിസ്റ്റ് സുഭാഷ്‌ചന്ദ്രൻ അഭിപ്രായപ്പെട്ടു. ‘പ്രവാചകന്റെ വഴി’ എന്ന പേരിൽ തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽ നടന്ന ഒ.വി. വിജയൻറെ പതിനാലാം ചരമദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുഭാഷ്‌ചന്ദ്രൻ. ഞാറ്റുപുരയ്ക്ക് മുൻവശത്തുള്ള ഒ.വി. വിജയൻറെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്. ഒ.വി. വിജയൻ സ്മാരകസമിതി സെക്രട്ടറി ശ്രീ. ടി.ആർ. അജയൻ സ്വാഗതം പറഞ്ഞു. ശ്രീ. ടി.കെ. നാരായണദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനസമ്മേളനത്തിൽ ഒ.വി. വിജയൻ കത്തുകളുടെ ഗ്യാലറി ശ്രീ. എം.ബി. രാജേഷ് എം.പി.യും ചുമർച്ചിത്രങ്ങളുടെ സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരിയും നിർവ്വഹിച്ചു. ശ്രീ.കെ.വി. മോഹൻകുമാർ ഐ.എ.എസ്. അനുസ്മരണ പ്രഭാഷണം നടത്തി. സ്മാരക സമിതി ചെയർമാൻ ശ്രീ. ടി. കെ. നാരായണദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. ടി.ആർ. അജയൻ സ്വാഗതവും ശ്രീ. കെ.പി. രമേഷ് നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial