ഒവി വിജജയന് സ്മാരക
സാഹിത്യ പുരസ്കാരങ്ങള്‍ 2021
പ്രഖ്യാപിച്ചു
…………………………………….
ടി ഡി രാമകൃഷ്ണന് [മാമ ആഫ്രിക്ക ]
നോവല്‍ പുരസ്കാരം
അംബികാസുതന്‍ മാങ്ങാടിന് [ചിന്നമുണ്ടി]
കഥാപുരസ്കാരം
അര്ജുന് അരവിന്ദിന് [ഇസഹപുരാണം] യുവകഥ പുരസ്കാരം.
അതിനൊപ്പം, സി കെ ശാലിനിക്ക് [ലൗ ഹാന്‍ഡില്‍സ്] പ്രോത്സാഹന സമ്മാനവും നല്കുന്നു.
പുതിയ കാലത്തിന്റെ എഴുത്തുകാര്‍ക്ക് ഊര്‍ജം നല്‍കും വിധം അയച്ചുകഥകിട്ടിയ കഥകളില്‍നിന്ന് തെരഞ്ഞെടുത്ത 30 കഥകള്‍ മുന്‍നിര്‍ത്തി യുവകഥാ ക്യാംപ് തസ്രാക്കില്‍ സംഘടിപ്പിക്കുമെന്നും പുരസ്കാര വിതരണം ഡിസംബറില്‍ സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ സജി ചെറിയാന് നിര്‍വഹിക്കുമെന്നും ഒ വി വിജയന് സ്മാരക സമിതി ചെയര്മാന് ടി കെ നാരായണദാസ്, സെക്രട്ടറി ടി ആര് അജയന്, എന്നിവര്‍ അറിയിച്ചു.
ആഷാമേനോന്,ടി കെ നാരായണദാസ്, ഡോ സി പി ചിത്രഭാനു, ടി ക. ശങ്കരനാരായണന്, ഡോ സി ഗണേഷ്, രഘുനാഥന് പറളി, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം, ഡോ പി ആര് ജയശീലന്‍, എന്നിവരുള്‍പ്പെട്ട ജൂറിയാണ് രചനകള്‍ വിലയിരുത്തിയത്. രാജേഷ്മേനോന്‍ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു.