ചിതലിയിലെ ആകാശം ഒ.വിവവിജയൻ ചരമദിനാചരണം 2023
ചിതലിയിലെ ആകാശം ഒ.വിവവിജയൻ ചരമദിനാചരണം 2023 ഏവർക്കും തസ്രാക്കിലേക്ക് സ്വാഗതം 30.03.2023 രാവിലെ 10 മണി
read moreകാലം മായ്ക്കാത്ത കഥയും കഥാപാത്രങ്ങളും കാഴ്ചകളും മനസ്സിലേക്കിട്ടു തന്ന് കഥപറച്ചിലിന്റെ പുതിയൊരു ശൈലി പകർന്നുതന്ന ശ്രീ ഒ. വി. വിജയന്റെ കൃതികളെയും സ്മൃതികളെയും അടുത്തറിയാൻ അടുത്തതലമുറക്കും അവസരമൊരുക്കുകയാണിവിടെ : ഒ.വി. വിജയൻ സ്മാരകം. കഥയിലൂടെ, കഥാസന്ദർഭങ്ങളിലൂടെ, സ്ഥലകാലങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്ന നാട്ടുവഴിയരികിൽ, വായനയുടെ ഉൾത്തലങ്ങളിൽ കണ്ടറിഞ്ഞ കാഴ്ചകളുമായി കാത്തിരിക്കുകയാണ് കഥ പകർന്ന പെരുമയുമായി തസ്രാക്ക്. കേരള സാംസ്‌കാരിക വകുപ്പിന്റെ നേതൃത്തിൽ സാക്ഷാത്ക്കരിക്കുന്ന ഒ. വി. വിജയൻ സ്മാരകം കാലത്തിനുമപ്പുറത്തേക്കുമുള്ള കലാസാഹിത്യമേന്മയുടെ നേർക്കാഴ്ചയാണ്. 2016 മെയ് മാസത്തിൽ അധികാരത്തിൽ വന്ന കേരളസർക്കാരിന്റെ സാംസ്‌കാരിക-നിയമ വകുപ്പുമന്ത്രി ശ്രീ.എ.കെ.ബാലൻ പുതിയ ഭരണസമിതിയെ നിയോഗിച്ചു. അദ്ദേഹം പ്രത്യേകം താത്പര്യമെടുത്ത്, ആദ്യം രൂപകല്പന ചെയ്ത രീതിയിലും ആധുനിക സംവിധാനങ്ങൾ സജ്ജീകരിച്ചും ഒ.വി.വിജയൻ സ്മാരകം പൂർത്തിയാകുന്നു. പുതിയ രൂപഭാവങ്ങളോടെ തസ്രാക്കിൽ ഖസാക്ക് ഒരുങ്ങുന്നുവിജയസ്മരണകളിൽ ഇതിഹാസ ഭൂമിക
പാലക്കാടു ജില്ലയിലെ വിളയൻചാത്തനൂരിൽ 1930 ജൂലൈ 2-ന് ജനിച്ചു. ആദ്യകാല വിദ്യാഭ്യാസം കോട്ടയ്ക്കൽ രാജാസ് ഹൈസ്‌കൂളിലും, കൊടുവായൂർ ഗവ.ഹൈസ്‌കൂളിലും. പാലക്കാട് വിക്‌ടോറിയ, മദ്രാസ് പ്രസിഡൻസി കോളജുകളിൽ ഉന്നത പഠനം . കുറച്ചു കാലം കോളജ് അദ്ധ്യാപകനായിരുന്നു.
Latest News