സമിതിയെക്കുറിച്ച്

2010 സപ്തംബർ 10-ന് കേരള സാംസ്‌കാരിക വകുപ്പ് സ:ഇ: (സ:നമ്പർ) 490/10/CAD പ്രകാരം അന്നത്തെ വിദ്യാഭ്യാസ-സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.എം.എം. ബേബിയാണ് ഒ.വി.വിജയൻ സ്മാരക സമിതിക്കു രൂപമിട്ടത്. ശ്രീ.ടി.കെ.നാരായണദാസ് (ചെയർമാൻ), ശ്രീ. ടി.ആർ.അജയൻ (സെക്രട്ടറി), ശ്രീ.കെ.വി.മോഹൻകുമാർ. ഐ.എ.എസ്. (ട്രഷറർ) എിവരുടെ നേതൃത്വത്തിലായിരുന്നു ആദ്യത്തെ ഭരണസമിതി. ഒ.വി.വിജയന്റെ സാഹിത്യജീവിതത്തിന് സാക്ഷ്യമായ കിണാശ്ശേരി തസ്രാക്കിലെ ഞാറ്റുപുരയും അറബിക്കുളവും അടക്കമുള്ള സ്ഥലം വിലകൊടുത്തു വാങ്ങുവാൻ അന്നത്തെ സർക്കാർ തീരുമാനിച്ചു. നവീകരണപ്രവർത്തനങ്ങൾക്കു തുടക്കമിട്ടു. സ്മാരകസമുച്ചയത്തിന്റെ വിശദമായ രൂപരേഖയും സമർപ്പിച്ചു. 2016 മെയ്മാസത്തിൽ അധികാരത്തിൽ വന്ന കേരളസർക്കാരിന്റെ സാംസ്‌കാരിക-നിയമ വകുപ്പുമന്ത്രി ശ്രീ.എ.കെ.ബാലൻ പുതിയ ഭരണസമിതിയെ നിയോഗിച്ചു. അദ്ദേഹം പ്രത്യേകം താത്പര്യമെടുത്ത്, ആദ്യം രൂപകല്പന ചെയ്ത രീതിയിലും ആധുനിക സംവിധാനങ്ങൾ സജ്ജീകരിച്ചും ഒ.വി.വിജയൻ സ്മാരകം പൂർത്തിയാകുന്നു. പുതിയ രൂപഭാവങ്ങളോടെ തസ്രാക്കിൽ ഖസാക്ക് ഒരുങ്ങുന്നു.

പ്രവർത്തനങ്ങൾ​

ഒ. വി. വിജയൻറെ സ്മരണകളുണർത്തുന്ന തസ്രാക്കിനെ അതിന്റെ പൗരാണികത ഒട്ടും തന്നെ ചോർന്ന് പോകാതെ പുതിയ തലമുയ്കും കൂടി ആസ്വദിക്കാനായി കാത്തു സൂക്ഷിക്കുകയാണ് സമിതി. സമിതിയുടെ പ്രവർത്തനങ്ങൾ വിശദമായി ചുവടെ.

ഖസാക്ക് എന്ന വഴിയന്പലവും ഞാറ്റുപുരയും​

കൂമൻകാവിൽ ബസ്സിറങ്ങുന്പോൾ, നമുക്ക് ഈ സ്ഥലം അപരിചിതമായി തോന്നുന്നില്ല. ‘ഖസാക്കിന്റെ ഇതിഹാസം’ മലയാളഭാവുകത്വത്തെ അത്രമേൽ മസൃണമാക്കിയിരിക്കുന്നു. ഒ.വി. വിജയൻ എന്ന കരിന്പനക്കരുത്താർന്ന എഴുത്തുകാരനിലൂടെ തസ്രാക്ക് വിഖ്യാതമായി പരിണമിച്ചു, ഖസാക്ക് എന്ന മന്ത്രസ്വനിതമായ സ്ഥലനാമത്തിലൂടെ.

കിണാശ്ശേരിക്കു സമീപമുള്ള കനാൽപ്പാലം സ്റ്റോപ്പിലിറങ്ങി, പഥികരെ സ്വാഗതം ചെയ്യുന്ന സ്തൂപത്തിന്റെ കലാവിരുത് ആസ്വദിച്ച് കിഴക്കോട്ടുള്ള പാതയിലൂടെ നടക്കുക. അല്പദൂരം പോയാൽ വഴി രണ്ടായി പിരിയുന്നിടത്ത് ഖസാക്കിന്റെ ദിശാസൂചി കാണാം. വലതുവശത്തേക്ക് തിരിയുക. പാർപ്പിടങ്ങൾക്കു വഴിമാറിക്കൊടുത്ത വയലുകളെയും, പുളിമരങ്ങൾ അതിരിട്ടുനിൽക്കുന്ന വിനീതമായ ഭവനപംക്തികളെയും പിന്നിട്ട്് ആ വഴി നീളുന്നു. പാനീസുവിളക്കുമായി അള്ളാപ്പിച്ചാ മൊല്ലാക്കയും, തുന്പികളെ നായാടിക്കൊണ്ട് അപ്പുക്കിളിയും, നീലഞരന്പോടിയ കൈകളാൽ യുവാക്കളെ പ്രണയാതുരമാക്കിയ മൈമുനയും വിഹരിച്ച നാട്ടുവഴിയാണിത്.

ഇത് തസ്രാക്ക്. കൊങ്ങുനാടിന്റെ ഇന്പമാർന്നവാമൊഴിയിൽ ‘തച്ചറ’. പക്ഷേ, സാഹിത്യപ്രണയികൾക്ക് ഇത് ‘ഖസാക്ക്’ ആകുന്നു. വായനയുടെ ഉൾത്തലങ്ങളിൽ സ്ഥലകാലങ്ങൾ മാറിമറിയുന്നു.

ഖസാക്ക് എന്ന സ്വപ്നഭൂമിയിലേക്ക് നാനാദേശങ്ങളിൽനിന്നും ഒഴുകിയെത്തുന്ന വായനക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു വഴിയന്പലമാണ്. ഖസാക്കിന്റെ ഇതിഹാസം തന്നെ സ്ഥലത്തിലൂടെയും കാലത്തിലൂടെയും നടക്കുന്ന യാത്രയാണല്ലോ. പുളിങ്കൊന്പത്തെ പോതിയെയും മിയൻ ഷെയ്ക്കിനെയും മാരിയമ്മയെയും തങ്ങളുഫക്കീരിയെയും രക്ഷകരാക്കുന്ന ഖസാക്ക്. ഒരു ചെറിയ ഗ്രാമത്തിലെ മനുഷ്യരെയും പ്രകൃതിയെയും സൂക്ഷ്മമായി അനുഭവിച്ചറിഞ്ഞ് ആധുനിക സാഹിത്യത്തിൽ ഒരു ‘ഇതിഹാസം’ സൃഷ്ടിക്കാമെന്ന് ഒ.വി.വിജയൻ തെളിയിച്ചു.

പാലക്കാടൻസ്വത്വത്തെ ഖസാക്കിൽ പ്രതിഷ്ഠിച്ച്, ആ ചൈതന്യത്തെ നാനാവശങ്ങളിലേക്കും പരത്തിയ പനങ്കാറ്റായിരുന്നു അദ്ദേഹമെന്ന് ഞാറ്റുപുരയുടെ ഭവ്യതയാർ അങ്കണത്തിലെത്തുമ്പോൾ നാം സ്മരിക്കുന്നു.

അള്ളാപ്പിച്ചാ മൊല്ലാക്ക ബാങ്കുവിളിച്ച പള്ളിയും അറബിക്കുളവും ചന്ദനത്തിരിയുടെ മണം പൊഴിയുന്ന ശ്മശാനവും ഭഗവതിയുടെ സാിദ്ധ്യമുള്ള പുളിമരങ്ങളും ഞാറ്റുപുരയുടെ പരിസരത്ത് ഉണ്ട്. കാറ്റും കരിമ്പനയും ഏറ്റുമീനുമൊക്കെ കഥാപാത്രങ്ങളാകുന്ന ഖസാക്കിന്റെ ഉൾമനസ്സ് തസ്രാക്ക്‌സന്ദർശനവേളയിൽ അനുഭവിച്ചറിയാം.

കരിന്പനകളിൽ കാറ്റ് ദൈവസാന്ദ്രമാകുന്ന ഖസാക്കിന്റെ ഹൃദയതാളം പുതിയ കാലത്തിനു വേണ്ടി വീണ്ടെടുക്കുകയാണിവിടെ.

ശില്പവനം​

ഖസാക്ക് എന്ന സ്വപ്നഭൂമിയുടെ ജൈവപ്രകൃതി സംരക്ഷിച്ച് നിലനിർത്തുതാണ് ഞാറ്റുപുരയുടെ ചുറ്റുവട്ടത്തൊരുക്കിയ ശില്പവനം. ഒ.വി. വിജയന്റെ കഥാസന്ദർഭങ്ങളിലെ, കഥാപാത്രങ്ങളെ പ്രമുഖ ശിൽപികൾ ചേർന്നു നടത്തിയ ഏകാഗ്രതപസ്യയുടെ ആത്മാവിഷ്‌കാരമാണ് ഈ ശില്പങ്ങൾ. സമകാലിക സാഹിത്യസ്മാരക സമുച്ചയങ്ങളിലെ ആദ്യത്തെ സംരംഭം എന്ന സവിശേഷതയും ഇതിനുണ്ട്. സമാനതകളില്ലാത്ത ഒരു കൂട്ടായ്മയിലൂടെ വി.കെ.രാജൻ, ജോസഫ് എം. വർഗീസ്, ജോസ് മാത്യു, ഹോചിമിൻ എിവരാണ് ശില്പങ്ങൾ കൊത്തിയെടുത്തത്. അവ ഞാറ്റുപുരയുടെയും അറബിക്കുളത്തിന്റെയും ദൃശ്യാനുഭൂതികൾക്ക് പുതിയ മാനം നൽകുന്നു.

വിജയനെ അടുത്തറിയാൻ ഒരു രംഗവേദി (ലൈവ് തിയറ്റർ ഓൺ ഡിമാന്റ്)

ഒ.വി. വിജയന്റെ കൃതികളെയും സ്മൃതികളെയും ഞാറ്റുപുരയുടെ അന്തരീക്ഷത്തിൽ നിലനിർത്തുവാൻ സഹായിക്കു കർമ്മപരിപാടിയാണിത്. ഒ.വി. വിജയന്റെ ജീവിതയാനത്തെ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററികൾ, ലഘുചിത്രങ്ങൾ, ചലച്ചിത്രങ്ങൾ, ടെലിവിഷൻ വാർത്തകളും അനുസ്മരണങ്ങളും എന്നിവ, സന്ദർശകരുടെ ആവശ്യാർത്ഥം, സാങ്കേതിക മികവോടെ പ്രദർശിപ്പിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിജയന്റെ വൈകാരികലോകത്തെ പുതിയ രീതിയിൽ വ്യാഖ്യാനിക്കുകയാണിവിടെ. ഇതും ഇദംപ്രഥമമായ സംരംഭമാണ്.

കടൽത്തീരത്ത് (ഷെറി), ഓർമ്മകളിലെ ഇരിപ്പിടങ്ങൾ (സോണി ഒല്ലൂർ), ഇതിഹാസത്തിലെ ഖസാക്ക് (ജ്യോതിപ്രകാശ്), ഒറ്റക്കരിന്പനക്കാറ്റ് (വിനോദ് മങ്കര), വിജയസാരസ്വതം (പി.മോഹനൻ), കടൽത്തീരത്ത് (രാജീവ്‌നാഥ്), ജന്മാന്തരങ്ങളിലെ വെളുത്ത മഴ (അനീഷ് ബർസോം), അരിന്പാറ (മുരളീനായർ), ഒ.വി.വിജയൻ (കെ.എം.മധുസൂദനൻ), ഒ.വി.വിജയൻ (തങ്കച്ചൻ വി.പി), ഒ.വി.വിജയൻ (ഗീതു ബാബുരാജ്), ഖസാക്കിന്റെ ശേഷിപ്പുകൾ (ഷാനവാസ്.എം.എ.), സന്ദേഹിയുടെ സംവാദങ്ങൾ (വിജു വർമ്മ), ഖസാക്കിലേക്ക് ഒരു യാത്ര (ഹരികൃഷ്ണൻ വി. നായർ), ഒ.വി.വിജയൻ (ടി.വി.ജി.മേനോൻ), Tribute to OV Vijayan (VK Rajan), Epic Land of Khasak (Cherai Ramadas)…എന്നിവ ഈ ശേഖരത്തിലുണ്ട്.

അറബിക്കുളം​

ഞാറ്റുപുരയുടെ ഓരംചേർന്ന നടപ്പാതയിലൂടെ അല്പം നടന്നാലെത്തുന്നത് അള്ളാപ്പിച്ചാ മൊല്ലാക്ക ബാങ്കുവിളിച്ച പള്ളിമിനാരത്തിനരികിലെ അറബിക്കുളത്തിലാണ്. അറബിക്കുളവും നടവരന്പിലെ ശില്പസാന്നിദ്ധ്യവും നമ്മെ പുതിയൊരു മാസ്മരികത അനുഭവിപ്പിക്കും. ഇതിഹാസത്തിന്റെ ബീജങ്ങൾ വീണുകിടക്കുന്ന ഈ പരിസരത്തെ തണുപ്പും തെളിനീരും അഭൗമമായ ഭാവനകൾക്കു ചിറകു വിടർത്തും.

ഒ.വി. വിജയൻ ഫോട്ടോ ഗ്യാലറി​

ഖസാക്കിന്റെ പെരുമ തിരിച്ചറിഞ്ഞ് തസ്രാക്ക് കാണാനെത്തിയ മൂന്നു കലാകാരന്മാരുടെ (സർവ്വശ്രീ. കെ.ആർ.വിനയൻ, അഷ്‌റഫ് മലയാളി, കൃഷ്ണൻകുട്ടി) വേറിട്ട വിജയപ്രണാമമാണ് ഈ ചിത്രങ്ങൾ. വിജയന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ ആവിഷ്‌കരിക്കുന്ന ഈ ഛായാചിത്രങ്ങൾ അദ്ദേഹത്തിന്റെ നിതാന്തസാന്നിദ്ധ്യത്തിന്റെ പരിമളം സ്മാരകത്തിനു നൽകുന്നു 

ഒ.വി. വിജയൻ കാർട്ടൂൺ ഗാലറിയും ചിത്രവേദിയും​

ഏറ്റവും പ്രഹരശേഷിയുള്ള പ്രതികരണങ്ങളാണ് വിജയന്റെ കാർട്ടൂണുകൾ. ഭാരതത്തിലെ വിഖ്യാതമായ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട കാർട്ടൂണുകളുടെ ഒരു ശേഖരം സഹൃദയർക്കു വേണ്ടി ഒരുക്കിയിരിക്കുന്നു. വിജയന്റെ ഭാവനകളുടെ ചിത്രാഖ്യാനമാണ് മറ്റൊരു ശേഖരം. കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന 15 ചിത്രകാരന്മാരുടെ ക്യാന്പിൽ നിന്നും രൂപമെടുത്ത ഈ കലാസൃഷ്ടികൾ വിജയന്റെ നോവലുകളുടെ ആത്മസത്ത വരകളിലും വർണ്ണങ്ങളിലും സാക്ഷാത്കരിക്കുന്നു.

സെമിനാർ ഹാൾ​

പ്രൊജക്ടറും ആധുനിക സംവിധാനങ്ങളോടുകൂടിയതുമായ 200 പേർക്ക്‌ ഇരിക്കാവുന്ന സെമിനാർ ഹാൾ. ഏതു വിധം സെമിനാറുകളും സ്മാരകത്തിൽ വച്ച്‌ നടത്തുവാൻ ഇതിലൂടെ സാധിക്കും.

ചിത്രവേദി – ചിത്ര ആഖ്യാനങ്ങൾ​

കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന 14 ചിത്രകാരന്മാരുടെ ശില്പശാലയിൽനിന്ന് രൂപമെടുത്ത കലാസൃഷ്ടികളാണ് ഇവ. ഒ.വി. വിജയൻറെ നോവലുകളുടെ ആത്മസത്ത നിറഞ്ഞൊഴുകുന്ന ഈ ചിത്രാഞ്ജലി വേറിട്ട കാഴ്ച്ചതന്നെയാണ്. ശ്രീ.  പുതുക്കലവട്ടം, ശ്രീ. സുനിൽലാൽ ടി.ആർ., ശ്രീ. എൻ. ബാലമുരളീകൃഷ്ണൻ, ശ്രീ. സജീഷ് പി.ആർ., ശ്രീ. ഹരീന്ദ്രൻ ചാലാട്, ശ്രീ. ഷാജി അപ്പുക്കുട്ടൻ, ശ്രീ. കെ.സജീഷ്, ശ്രീ. വേണു വി.ബി., ശ്രീ. പ്രമോദ് കൂരമ്പാല, ശ്രീ. പ്രകാശൻ കെ.എസ്., ശ്രീ. അഖിൽ മോഹൻ, ശ്രീ. സുനിൽ വല്ലാർപാടം, ശ്രീ. മോപ്പസാങ് കെ. വാലത്ത്, ശ്രീ. താജ് ബക്കർ എന്നീ കേരളത്തിലെ പ്രശസ്തരായ ചിത്രകാരന്മാർ വരകളിലും വർണ്ണങ്ങളിലും സാക്ഷാത്കരിച്ച ഈ ചിത്രവേദി പുതിയ ഒരു പരീക്ഷണമാണ്.

നോവലുകളുടെ നാമധേയത്തിൽ പവിലിയനുകൾ​

ഗുരുസാഗരം, മധുരം ഗായതി, ധർമ്മപുരാണം എന്നീ വിജയൻറെ നോവലുകളുടെ നാമധേയത്തിൽ 3 പവിലിയനുകൾ സന്ദർശകരുടെ വിശ്രമത്തിനായി ഒരുക്കിയിട്ടുണ്ട്. മറ്റ് മൂന്ന് പവിലിയനുകൾ ഉടൻ പണിതുടങ്ങും. ഇവ ഖസാക്കിന്റെ ഇതിഹാസം, പ്രവാചകന്റെ വഴി, തലമുറകൾ എന്നീ പേരുകളിൽ അറിയപ്പെടും.

ഒ.വി. വിജയൻ ചുമർച്ചിത്ര ഗാലറി​

കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ സർവ്വശ്രീ അജിതൻ പുതുമന, അരുൺജിത്ത് പഴശ്ശി, അശോക കുമാർ, കെ.ആർ. ബാബു, ബസന്ത് പെരിങ്ങോട്, കെ.യു. കൃഷ്ണകുമാർ, കൃഷ്ണൻ മല്ലിശ്ശേരി, മണികണ്ഠൻ പുന്നയ്ക്കൽ, സാജു തുരുത്തിൽ, സുരേഷ് മുതുകുളം എന്നിവർ സ്മാരകത്തിന്റെ ചുമരുകളിൽ ഒരുക്കിയ ചുമർച്ചിത്രങ്ങൾ വിജയൻറെ നോവലുകളെ ചിത്രകാരന്മാർ പരാവർത്തനം ചെയ്തതിന്റെ ഉത്തമ മാതൃകയാണ്.

വിജയശ്രുതി​

ഈ സ്മാരകത്തിന്റെ പ്രവേശനകവാടം മുതൽ നമ്മൾ ഒ.വി. വിജയൻറെ മന്ദശ്രുതി കേട്ടുകൊണ്ടാണ് നടക്കുന്നത്. ഈ സവിശേഷത വേറെ എവിടെയും ഇല്ല എന്നോർക്കുക.

ഒ.വി. വിജയൻറെ കത്തുകളുടെ ഗാലറി

ഒ.വി. വിജയൻ സുഹൃത്തുക്കൾക്കായി അയച്ച നിരവധി കത്തുകൾ സമിതി ശേഖരിച്ചിട്ടുണ്ട്. ഇവയുടെ പ്രദർശനത്തിനായി ഒ.വി. വിജയൻ കത്തുകളുടെ ഗാലറി സ്മാരകത്തിൽ ഒരുക്കിയിട്ടുണ്ട്.

വഴിയമ്പലം

ഖസാക്കിന്റെ ഇതിഹാസത്തിന്റെ ആരംഭത്തിൽ രവി ബസ്സിറങ്ങിയ കൂമൻകാവ് എന്ന് പരാമർശിക്കപ്പെടുന്ന റോഡരികിൽ സമിതി സൃഷ്ടിച്ച വഴിയമ്പലം ഏറെ സന്ദർശകരെ ആകർഷിക്കുന്നു. വൈകുന്നേരങ്ങളിൽ ഒട്ടേറെ പേർക്ക് ഒത്തുകൂടാനുള്ള കൂട്ടായ്മയുടെ താവളമായി ഇത് മാറിയിരിക്കുന്നു.

Vazhiyambalam
Vazhiyambalam

ഉപഹാരങ്ങൾ​

ഒ.വി. വിജയൻറെ ചിത്രം ആലേഖനം ചെയ്ത ഉപഹാരങ്ങൾ (പേന, കവർ, ടീഷർട്ടുകൾ, കപ്പുകൾ, തൊപ്പികൾ എന്നിവ) സന്ദർശകർക്ക് ലഭ്യമാക്കുന്നുണ്ട്.

Gifts
Gifts

ചലച്ചിത്രപ്രദർശനം​

എല്ലാ രണ്ടാം ശനിയാഴ്ച്ചയും സന്ദർശകർക്കായി ചലച്ചിത്രപ്രദർശനം ഇൻസൈറ്റ് എന്ന സംഘടനയുടെ സഹകരണത്തോടെ ഒരുക്കുന്നു. രണ്ടാം ശനിയാഴ്ചകളിൽ വൈകുന്നേരം 6 മണിക്ക് സൗജന്യമായാണ് പ്രദർശനം.

Chalachithrapradarshanam
Chalachithrapradarshanam

സംഗീത പരിപാടികൾ​

എല്ലാ അവസാനത്തെ ഞായറാഴ്ച്ചയും പാലക്കാട് മെഹ്ഫിലുമായി സഹകരിച്ച സംഗീത സായാഹ്നങ്ങൾ സംഘടിപ്പിക്കുന്നു.

Music Programmes
Music Programmes

സ്മാരകപ്രഭാഷണങ്ങൾ​

എല്ലാ മാസവും കാലികമായ വിഷയത്തെ ആധാരമാക്കി വിജയൻ സ്മാരക പ്രഭാഷണങ്ങൾക്ക് വേദിയൊരുക്കുന്നു.

Speeches

ഭാവിപരിപാടികൾ​

ഒ.വി.വിജയന്റെ സാഹിത്യസേവനങ്ങളുടെ, കാലം മറക്കാത്ത സ്മാരകമായി തസ്രാക്കിനെ പരിവർത്തിപ്പിക്കുവാനുള്ള ബൃഹദ്പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഭാവിതലമുറയുടെ സാംസ്‌കാരിക ജീവിതത്തിന്റെ വഴിവിളക്കായി തസ്രാക്ക് മാറും.

2017-ൽ പുതിയ ഭരണസമിതി വന്നതിനുശേഷം ഓഡിറ്റോറിയം, ശില്പവനം, ലൈവ് തിയറ്റർ ഓൺ ഡിമാന്റ്, ഫോട്ടോ ഗാലറി, കാർട്ടൂൺ ഗാലറി, കത്തുകളുടെ ഗാലറി, ചിത്രവേദി, ചുമർച്ചിത്ര ഗാലറി, വഴിയമ്പലം, പവിലിയനുകൾ എന്നിവ പൂർത്തിയാക്കി.

കലാകാരന്മാർക്ക് ഇവിടെ താമസിച്ച് എഴുത്തുമുറിയായും ചിത്രശാലയായും മാറ്റാവുന്ന ചെറുവീടുകൾ, വിജയന്റെ ഭൗതികാവശിഷ്ടങ്ങൾ ഉൾക്കൊള്ളുന്ന മ്യൂസിയം, റഫറൻസ് ലൈബ്രറി ഉൾപ്പെടെയുള്ള ഓഫീസ്, ഒ.വി. വിജയൻറെ പുസ്തകങ്ങൾ ലഭിക്കുന്ന ഒരു ബുക്സ്റ്റാൾ, സന്ദർശകരുടെ സൗകര്യാർത്ഥം ഒരു ലഘുഭക്ഷണശാല, ക്യാംപുകൾ നടക്കുമ്പോൾ പ്രതിനിധികൾക്ക് താമസിക്കാനായി ഡോർമിറ്ററി, ചിത്ര-ശില്പങ്ങൾ പ്രദർശിപ്പിക്കുവാനുള്ള ചിത്രശാല തുടങ്ങിയവ സമീപഭാവിയിൽ പ്രവർത്തനസജ്ജമാകും.

സർവ്വകലാശാലകളുമായും ഇതര സാംസ്‌കാരികസ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് സാംസ്‌കാരിക വിനിമയ പരിപാടികൾ സംഘടിപ്പിക്കും.

ഒ.വി.വിജയൻ വിഷയീഭവിക്കുന്നതും അല്ലാത്തതുമായ ശില്പശാലകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ, ദിനാചരണങ്ങൾ, പുരസ്‌കാരദാനങ്ങൾ, പ്രസിദ്ധീകരണം, കുട്ടികൾക്കു വേണ്ടിയുള്ള ശില്പശാലകൾ തുടങ്ങിയവ ഒ.വി.വിജയൻ സ്മാരകത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.

ഭരണ സമിതി

ടി.കെ. നാരായണദാസ്

ചെയർമാൻ

ആഷാമേനോൻ

വൈസ്-ചെയർമാൻ

ടി.ആർ. അജയൻ

സെക്രട്ടറി

Mrunmai Joshi IAS

മൃണ്മയി ജോഷി IAS

പാലക്കാട് കളക്ടർ

അഡ്വ. സി. പി പ്രമോദ്

ട്രഷറർ

അംഗങ്ങൾ

A Prabhakaran MLA

എ. പ്രഭാകരൻ MLA

VK Sreekandan

വി. കെ. ശ്രീകണ്ഠൻ, M. P.

Bijumol K

ബിനുമോൾ കെ.

Dhanaraj R

ധനരാജ് ആർ.

പ്രൊഫ.പി.എ. വാസുദേവൻ

ഒ.വി.ഉഷ

Jyothibhai Pariyadathu

ജ്യോതിബായ് പരിയാടത്ത്

Dr.P.R.Jayaseelan

ഡോ. പി ആർ ജയശീലൻ

Rajesh Menon

രാജേഷ് മേനോൻ

K.R.Gopinathan

കെ. ആർ. ഗോപിനാഥൻ

ക്ഷണിക്കപ്പെട്ട അംഗങ്ങൾ

പ്രൊഫ.സി.പി.ചിത്രഭാനു

Nidhin Kanichery

നിധിൻ കണിച്ചേരി

എ.കെ. ചന്ദ്രൻകുട്ടി

കെ.പി.രമേഷ്

T.K.Sankaranarayanan

ടി കെ ശങ്കരനാരായണൻ

Murali.S.Kumar

മുരളി എസ് കുമാർ

Raghunathan Parali

രാഘുനാഥൻ പറളി

ഡോ. പി മുരളി

പ്രൊഫ. സി സോമശേഖരൻ

Mohandas Sreekrishnapuram

മോഹൻദാസ് ശ്രീകൃഷ്ണപുരം

E.Jayachandran

ഇ ജയചന്ദ്രൻ

R.Santhakumaran Master

ആർ ശാന്തകുമാരൻ മാസ്റ്റർ

പി വി സുകുമാരൻ

Manoj Veettikad

മനോജ് വീട്ടികാട്

സെയ്ദ് മുസ്തഫ

എ രാഘവൻകുട്ടി മാസ്റ്റർ

M.Padmini

എം പദ്മിനി

ആർ രജീഷ്

H.M.H.Shereef

എച് എം എച്ച് ഷെരീഫ്

© O. V. Vijayan Memorial