അഖില കേരള വായനോത്സവം – 2023

“അഖില കേരള വായനോത്സവം – 2023 ”
📝📝📝📝📝📝📝📝📝📝📝
കൊടുമ്പ് :- അഖില കേരള വായനോത്സവം – 2023 ൻ്റെ ഭാഗമായി കേരള ഗ്രന്ഥശാല സംഘം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒ.വി വിജയൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ തിരുവാലത്തൂർ ഗോപാൽ മെമ്മോറിയൽ ഹൈസ്കൂളിൽ വെച്ച് നടത്തിയ വായനാ മത്സരം പ്രധാനദ്ധ്യാപിക ശാലിനി ദേവി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി കെ. സെയ്തു മുസ്തഫ, അധ്യാപികമാരായ സിന്ധു,രാധിക എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.ആർ.അശ്വതി,സഞ്ജന പി, അനഘ എസ് എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് എ.രാഘവൻകുട്ടി മാസ്റ്റർ സമ്മാന വിതരണം നടത്തി.മത്സരത്തിൽ 45 കുട്ടികൾ പങ്കെടുത്തു.

© O. V. Vijayan Memorial