ആദിത്യന്റെ നൊമ്പരങ്ങൾ ഏറ്റുവാങ്ങി ആസ്വാദകർ

മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരൻ എം. മുകന്ദന്റെ പ്രശസ്ത നോവൽ ‘ആദിത്യനും രാധയും മറ്റു ചിലരും’ തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽ നാടകമായി അവതരിപ്പിക്കപ്പെട്ടപ്പോൾ, അത് ആസ്വാദകർക്ക് തികച്ചും വ്യത്യസ്തവും പുതുമയുള്ളതുമായ ഒരു അനുഭവമായി മാറി. കാണികളും നടൻമാരും ഒന്നിച്ചിരുന്ന് ആദിത്യന്റെ വേദന അനുഭവിക്കുകയായിരുന്നു. മലയാള നാടകവേദിയിൽ അത്രയൊന്നും പരിചിതമല്ലാത്ത INTIMATE THEATRE സങ്കേതത്തിലാണ് നാടകം അവതരിപ്പിക്കപ്പെട്ടത്.നാടകം ഒരു കാഴ്ച്ച എന്നുള്ളതിനപ്പുറം അഭിനേതാക്കളും കാണികളും ഒന്നിച്ച് അതൊരു അനുഭവം ആക്കി മാറ്റുകയായിരുന്നു.

ഒ.വി. വിജയൻ സ്മാരക സമിതിയുടെ സഹകരണത്തോടുകൂടി 02.10.2018ന് ഡിസംബർ ക്രിയേഷൻ ആണ് നാടകം അവതരിപ്പിച്ചത്. ശ്രീ. നന്ദജൻ സംവിധാനം ചെയ്ത നാടകത്തിൽ ശ്രീ. പ്രേം സുന്ദർ, ശ്രീമതി. വിജിത പ്രേംസുന്ദർ, മാസ്റ്റർ അർമാൻ, കുമാരി അതിഥി, കുമാരി ആശ്രയ, കുമാരി ആമി, കുമാരി അനാൻ, ശ്രീമതി. റെജീന, ശ്രീ. രാം ശങ്കർ അജിത്, ശ്രീ. മനോജ് കുമാർ, ശ്രീമതി. ശ്രീലത, ശ്രീ. നീരജ്, ശ്രീമതി. ജയശ്രീ, ശ്രീ. വിനോദ് കൈലാസ്, ശ്രീ. ബിജു എന്നിവർ അരങ്ങിലെത്തി.

© O. V. Vijayan Memorial