എഴുത്തിന്റെ പുതുഗോപുരങ്ങൾ തീർത്ത് ‘എഴുത്തുപുര’ സമാപിച്ചു

2018 ജനുവരി 13,14 തിയ്യതികളിലായി തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽ വെച്ച് നടന്ന കുട്ടി എഴുത്തുകാർക്കായുള്ള ക്യാമ്പ് ‘എഴുത്തുപുര’ മലയാളത്തിൽ പുതുപ്രതീക്ഷയുടെ നാളങ്ങൾ തെളിയിച്ച് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ, എഴുത്ത് കളരികൾ തുടങ്ങി എഴുത്തിലെ പുതുനാമ്പുകൾക്ക് പുത്തൻ ആശയങ്ങളും അനുഭവങ്ങളും പകർന്ന് ക്യാമ്പ് ധന്യമായി. ശ്രീ. കെ.പി. രാമനുണ്ണി, ശ്രീ. മുണ്ടൂർ സേതുമാധവൻ, ശ്രീ. ആഷാമേനോൻ, ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ, ശ്രീ. അശോകൻ ചരുവിൽ തുടങ്ങി മലയാള സാഹിത്യത്തിലെ എഴുത്തുമുഖങ്ങൾ കുട്ടികളുമായി സംവദിച്ചു. 14നു വൈകുന്നേരം നടന്ന സമാപനയോഗത്തിൽ ഒ.വി. വിജയൻ സ്മാരക സമിതി ചെയർമാൻ ശ്രീ. ടി.കെ. നാരായണദാസ് ക്യാമ്പംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

© O. V. Vijayan Memorial