എഴുത്തിന്റെ വേരുകൾ തിരഞ്ഞ്‌ എഴുത്തോല

തസ്രാക്ക്‌: കോങ്ങാട്‌ സർക്കാർ യു.പി. സ്കൂളിലെ എഴുത്തോല വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളായ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും 12/8/17 ശനിയാഴ്ച്ച തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിലെത്തി. ‘ഖസാക്കിന്റെ ഇതിഹാസം’ വായനാചർച്ചയും അഭിപ്രായങ്ങളുമായി കൂടിയ സംഘം സ്മാരകത്തിലെത്തിയ മതേതര – സാംസ്കാരിക നാലമ്പലയാത്രയുടെയും ഭാഗമായി.. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത വായനാ ചർച്ച വ്യത്യസ്തവും കൃത്യതയാർന്നതുമായ ഖസാക്ക്‌ വായനക്ക്‌ വഴിതുറന്നു. ഇതിഹാസത്തിന്റെ മണ്ണിൽ വച്ച്‌ ഇനിയൊരിക്കലും ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങളുമായാണു തങ്ങൾ മടങ്ങുന്നതെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

© O. V. Vijayan Memorial