കല്ലേപ്പുള്ളി P.A.M.U.P.S. പഠനയാത്ര 11/8/17

തസ്രാക്ക്: കല്ലേപ്പുള്ളി സ്‌കൂളിലെ മലയാളം സാഹിത്യവേദി അംഗങ്ങളായ വിദ്യാർത്ഥികളും അദ്ധ്യാപകരും 11/8/2017 ന് ഓ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. ഞാറ്റുപുരയുടെ ഗ്രാമീണതയിൽ സന്തുഷ്ടരായ കുട്ടികൾ ഗാലറികളും തിയേറ്ററും ഖസാക്ക് ശിൽപ്പവനവും കണ്ട് കുറിപ്പുകൾ എഴുതിയുണ്ടാക്കി ഞാറ്റുപുരയുടെ ഇടനാഴിയിലിരുന്ന് കവിതയും കഥകളും ചൊല്ലി ആസ്വദിച്ചാണ് ഇതിഹാസകാരന്റെ തട്ടകത്തിലേക്കുള്ള യാത്ര പരിപൂർണ്ണമാക്കിയത്.

© O. V. Vijayan Memorial