കാനായി ഖസാക്കിൽ

മഹാശിൽപി ശ്രീ. കാനായി കുഞ്ഞിരാമൻ വിജയസ്മരണകൾ തേടി ഖസാക്കിലെത്തി. സ്മാരകത്തിലെ ഗാലറികൾ സൂക്ഷ്മമായി നിരീക്ഷിച്ചറിഞ്ഞ അദ്ദേഹം ‘വിജയൻ കാർട്ടൂണിലെയും ഇതിഹാസമായിരുന്നു’ എന്ന അഭിപ്രായം പങ്കുവെച്ചു.

സഹധർമ്മിണി ശ്രീമതി. നളിനി, ഒ.വി. വിജയൻ സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ. അജയൻ, ലളിതകലാ അക്കാദമി ചെയർമാൻ ശ്രീ. നേമം പുഷ്പരാജ്‌ എന്നിവർക്കൊപ്പം സ്മാരകത്തിൽ ഏറെനേരം ചിലവഴിച്ച കാനായി ഖസാക്കിൽ വരാൻ കഴിഞ്ഞത്‌ ജീവതത്തിന്റെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നായി കാണുന്നുവെന്ന സന്തോഷം സ്മാരക സമിതിയുമായി പങ്കുവെച്ചാണു മടങ്ങിയത്‌.

© O. V. Vijayan Memorial