കിണാശ്ശേരി എ .എം .എസ് ബി .സ്കൂൾ

കിണാശ്ശേരി എ .എം .എസ് ബി .സ്കൂളിലെ കൂട്ടുകാരും അധ്യാപകരും ,രക്ഷിതാക്കളും ഇന്ന്(18 / 02 / 2020 ) ഖസാക്കിലെത്തിയത് പഠനോൽസവത്തിന്റെ ഭാഗമായിട്ടാണ് .പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച പഠനോൽസവത്തിന്റെ അവതാരകരും ,നടത്തിപ്പുകാരും അവർ തന്നെയായിരുന്നു .ശാസ്ത്ര നാടകം ,ഇംഗ്ലീഷ് / മലയാളം നാടകങ്ങൾ ,മാപ്പിളപ്പാട്ട് ,അറബിപാട്ട് ,ഇംഗ്ലീഷ് കവിത അങ്ങിനെ ഒട്ടനവധി കലാ പ്രകടനങ്ങളുമായാണ് അവർ രക്ഷിതാക്കളുടെ മുൻപിലെത്തിയത് ..വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ തന്നെയാണ് എന്ന് പറഞ്ഞറിയിച്ച കൂട്ടുകാർ …ഖസാക്കിൽ മുൻപും പഠനയാത്രക്ക് വന്നവർ തന്നെയാണ് ..വീണ്ടും ഖസാക്കിലെത്താമെന്ന് പറഞ്ഞു കൊണ്ട് കൂട്ടുകാർ യാത്രയായി

© O. V. Vijayan Memorial