ഖസാക്കിൽ അലിഞ്ഞ്

വായനയുടെ തീരങ്ങളിൽ വിജയനെ തിരഞ്ഞ് എലമ്പുലാശ്ശേരി സ്‌കൂളിൽ നിന്നും വായനാപ്രേമികളായ 45 കുട്ടികൾ അദ്ധ്യാപകർക്കൊപ്പം തസ്രാക്കിലെത്തി. രാവിലെ സ്മാരകത്തിലെത്തിയ യാത്രാസംഘം ഖസാക്കിന്റെ പ്രകൃതിയുടെ കാന്തികമണ്ഡലത്തിൽ നിന്നും വേർപിരിയാനാവാതെ ഉച്ചവരെ സ്മാരകത്തിൽ ചിലവഴിച്ചു.

അദ്ധ്യാപകൻ ശ്രീ.പി.എം. നാരായണൻ വിജയൻറെ കലാജീവിതത്തെക്കുറിച്ചും സാഹിത്യസംഭാവനകളെക്കുറിച്ചും കുട്ടികൾക്ക് ക്ലാസ്സെടുത്തു. വായനാകുതുകികളായ കുട്ടികൾ വിജയനെ ആത്മാവുകൊണ്ട് ആവാഹിച്ചു. കൂടുതൽ പുസ്തകങ്ങൾ വായിക്കാനുള്ള പ്രചോദനമാണ് ഈ സന്ദർശനം തങ്ങൾക്ക് നൽകിയതെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

© O. V. Vijayan Memorial