ഖസാക്കിൽ ഇടവപ്പാതി തുടങ്ങി

തസ്രാക്ക്: തസ്രാക്കിൽ ‘ഇടവപ്പാതി’ ദ്വിദിന നോവൽക്യാമ്പിന് തുടക്കമായി. ഒ.വി. വിജയൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന നോവൽക്യാമ്പ് ജൂലൈ 1 രാവിലെ പ്രശസ്ത നോവലിസ്റ്റും പത്രപ്രവർത്തകനുമായ ശ്രീ.യു.കെ. കുമാരൻ.ഉദ്ഘാടനം ചെയ്തു. മലയാള നോവലിന്റെ വ്യത്യസ്ത വശങ്ങളെ വിശദവും ഗാഢവുമായി ചർച്ച ചെയ്യുന്ന സെഷനുകളാണ് ക്യാമ്പിന്റെ പ്രത്യേകത. ഉദ്ഘാടനയോഗത്തിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ. മുണ്ടൂർ സേതുമാധവൻ ഒ.വി. വിജയൻ പ്രഭാഷണം നടത്തി. ക്യാമ്പ് ഡയറക്ടർ ശ്രീ.ടി.ഡി. രാമകൃഷ്ണൻ ക്യാമ്പിന്റെ പരിപ്രേക്ഷ്യം അവതരിപ്പിച്ചു.

ശ്രീ. ആഷാമേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ: പി.എ. വാസുദേവൻ, ശ്രീമതി. ഒ.വി. ഉഷ എന്നിവർ വിജയൻറെ ഓർമ്മകൾ പങ്കുവെച്ച സംസാരിച്ചു. സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ. അജയൻ സ്വാഗതവും ക്യാമ്പ് കോർഡിനേറ്റർ ശ്രീ. രാജേഷ്‌മേനോൻ നന്ദിയും പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുപതിലധികം അംഗങ്ങളാണ് ക്യാംപിലുള്ളത്. സ്മാരകത്തിൽ സ്ഥാപിച്ച ഒ.വി. വിജയൻറെ പുതിയ പ്രതിമയിൽ അതിഥികളും ക്യാമ്പംഗങ്ങളും പുഷ്‌പാർച്ചന നടത്തിയാണ് ക്യാമ്പ് ആരംഭിച്ചത്.

© O. V. Vijayan Memorial