ഖസാക്ക് ഇല്ലസ്ട്രേഷൻ ക്യാമ്പിന് തുടക്കം

കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ തസ്രാക്കിലെ ഒ .വി .വിജയൻ സ്മാരകത്തിൽ 28 /29 / 30 തിയ്യതികളിലായി നടക്കുന്ന ഖസാക്ക് ഇല്ലസ്ട്രേഷൻ ക്യാമ്പ് ഒ .വി .വിജയൻ സ്മാരക സമിതി സെക്രട്ടറി ശ്രീ .ടി .ആർ .അജയൻ ഉദ്ഘാടനം ചെയ്‌തു. ലളിതകലാ അക്കാദമി ചെയർമാൻ ശ്രീ.നേമം പുഷ്പരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ,സെക്രട്ടറി ശ്രീ .പി .വി.ബാലൻ സ്വാഗതവും ,അക്കാദമി നിർവ്വാഹക സമിതി അംഗം ശ്രീ.ശ്രീജ പള്ളം ,ചിത്രകാരനായ സുധീഷ് കോട്ടേമ്പ്രം എന്നിവർ ആശംസകൾ അർപ്പിച്ചു. അക്കാദമി നിർവ്വാഹക സമിതി അംഗം ശ്രീ .ബൈജു ദേവ് നന്ദിയും പറഞ്ഞു . ഒ.വി .വിജയൻ ചരമ ദിനാചരണ ത്തോടനുബന്ധിച്ച് 30 .03.2021ന് ക്യാമ്പ് അംഗങ്ങൾ വരക്കുന്ന ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ് .

© O. V. Vijayan Memorial