ഖസാക്ക് സ്മാരക കവാടം ഉദ്ഘാടനം ചെയ്തു (27 -0 2 -2020 )


മലയാള സാഹിത്യ ലോകത്തെ നവീനതയുടെ പ്രമുഖ വക്താവായ ഒ .വി.വിജയൻറെ സ്മരണക്കായി അദ്ദേഹത്തിന്റെ രചനകളെ അധികരിച്ചു ആർട്ടിസ്റ്റ് മണികണ്ഠൻ പുന്നക്കൽ രചിച്ച “ഖസാക്ക്” എന്ന മ്യൂറൽ റിലീഫ് പാലക്കാടിന്റെ കലാചരിത്രത്തിലേക്ക് ഒരു പൊൻ തൂവൽ കൂടെ ആയി മാറുന്നു .ഒ .വി.വിജയൻറെ കൃതികളിലെ കഥാപാത്രങ്ങളും ,കഥാസന്ദർഭങ്ങളും ഇഴ ചേർന്ന സ്‌മാരക കവാടം കലാ സഹൃദയർക്ക് കൗതുകകരമായ ഒരു വിരുന്നായി തീരുന്നു .ഒ .വി.വിജയൻറെ കൃതികളായ ഇതിഹാസം ,മധുരം ഗായതി ,കടൽത്തീരത്ത് ,ഗുരുസാഗരം ,ധർമ്മപുരാണം ,തുടങ്ങിയവയിലെ കഥാപാത്രങ്ങൾക്കും പുറമെ പാലക്കാടിന്റെ തനിമയുണർത്തുന്ന പ്രകൃതി പശ്ചാത്തലങ്ങളും മ്യൂറൽ റിലീഫിൽ കോർത്തിണക്കിയിരിക്കുന്നു . പ്രധാനറോഡിനരികെ നേരത്തെ ഉദ്ഘാടനം ചെയ്യപ്പെട്ട വഴിയമ്പലത്തിന്റെ മുൻപിൽ തസ്രാക്കിലേക്ക് ഉള്ള പ്രവേശന കവാദത്തിലാണ് ഈ മ്യൂറൽ റിലീഫ് വരചിച്ചിട്ടുള്ളത്

© O. V. Vijayan Memorial