ഖസാക്ക് @ 50 സുവർണ്ണ ജൂബിലി ആഘോഷം സിംഗപ്പൂർ …

ഖസാക്ക് @ 50 ” ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷം സിംഗപ്പൂരിൽ
————————————————————————————————————————————————-
ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മലയാളി ലിറ്റററി ഫോറവും ഒ .വി .വിജയൻ സ്മാരക സമിതിയും സംയുക്തമായി നടത്തുന്ന പരിപാടിക്ക് , ഫെബ്രുവരി ഒന്നിന് (01 .02 .2020 ) വുഡ്‌ലാൻഡ്‌സ് റീജിയണൽ ലൈബ്രറി വേദിയാകും .കഥാകൃത്ത് ശ്രീ .സേതു ഉദ്ഘടാനം ചെയ്യുന്ന പരിപാടിയിൽ ഓ .വി .വിജയൻ സ്മാരക സമിതി ചെയർമാൻ ശ്രീ .ടി .കെ .നാരായണദാസ് ,ഡോ.സി .പി .ചിത്രഭാനു ,ശ്രീ .ഉല്ലാസ് കുമാർ, ശ്രീ .ടി .സുരേഷ്‌കുമാർ (മലയാളി ലിറ്റററി ഫോറം ) ശ്രീ .സത്യൻ പൂക്കൂട്ടത്ത് എന്നിവർ സംസാരിക്കും ..

© O. V. Vijayan Memorial