നോവലുകള്‍ ദേശത്തിന്‍റെ രേഖകള്‍ ; ശ്രീ. ഇ.പി. രാജഗോപാലന്‍

വെെവിധ്യം നിറഞ്ഞ ലോകത്തിന്‍റെ പല ദേശങ്ങളെ അടയാളപ്പെടുത്തുകയാണ് നോവലുകളിലൂടെ കാണാനാവുകയെന്ന് പ്രശസ്ത നിരൂപകന്‍ ശ്രീ. ഇ.പി. രാജഗോപാലന്‍. കാലം വരയ്ക്കപ്പെടുന്നത് ദേശത്തിലൂടെയാണ്. നോവല്‍ ആവിഷ്കരിക്കുന്ന ഈ വെെവിധ്യങ്ങളെയാകെ ഏകമാക്കിത്തീര്‍ക്കുകയാണ് മുതലാളിത്തം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തസ്രാക്കിൽ ജൂലൈ 1, 2 തിയ്യതികളിലായി നടന്ന ‘ഇടവപ്പാതി’ ദ്വിദിന നോവൽക്യാമ്പിൽ ‘നോവലിന്റെ ദേശം’ എന്ന വിഷയം കൈകാര്യം ചെയ്യുന്ന സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീ.കെ.പി..രമേഷ് മോഡറേറ്ററായ സെഷനിൽ ശ്രീ.ആഷാമേനോൻ, ശ്രീ.ടി.കെ. ശങ്കരനാരായണൻ എന്നിവർ പ്രഭാഷണം നടത്തി. തുടർന്ന് ക്യാമ്പംഗങ്ങളുമൊത്ത് ചർച്ചയ്ക്ക് ശ്രീ.പി. കണ്ണൻകുട്ടി, ശ്രീ. മനോഹരൻ പേരകം, ശ്രീ. റഹ്‌മാൻ കിടങ്ങയം എന്നിവർ നേതൃത്വം നൽകി. ശ്രീ. വിനോദൻ ടി.പി. സ്വാഗതവും ശ്രീ. മഹേന്ദർ നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial