പുസ്തക പ്രകാശനം


സ്മിത പ്രകാശിന്‍റെ ‘മന്ദാരങ്ങള്‍ പൂവിട്ടപ്പോള്‍’ എന്ന കഥാസമാഹാരം ജനുവരി 11 ന് രാവിലെ 10.30 ന് തസ്രാക്ക് ഒ വി വിജയന്‍ സ്മാരകത്തില്‍ വെച്ച് പ്രകാശനം നിർവഹിച്ചു .
നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്‍ ടി കെ ശങ്കരനാരായണനു നല്‍കിയാണ് പ്രകാശനം നിർവ്വഹിച്ചത് . പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി രാജേഷ് മേനോന്‍ അധ്യക്ഷനായ ചടങ്ങിൽ . ഡോ പി ആര്‍ ജയശീലന്‍ പുസ്തകം പരിചയപ്പെടുത്തി.

© O. V. Vijayan Memorial