മതേതര – സാംസ്കാരിക നാലമ്പലയാത്ര ഖസാക്കിൽ

തസ്രാക്ക്: പു. ക. സ. നേതൃത്വം കൊടുത്ത മതേതര – സാംസ്കാരിക നാലമ്പലയാത്ര 12/08/2017നു രണ്ടാം അമ്പലമായ ഒ.വി. വിജയൻ സ്മാരകത്തിലെത്തി. ശോകനാശിനീ തീരത്തു നിന്നും തുടങ്ങി മലയാളത്തിന്റെ അക്ഷരക്ഷേത്രങ്ങളൊലൂടെയുള്ള യാത്ര മഴയോർമ്മകളും മഴക്കവിതകളും മഴ സംഭാഷണങ്ങളുമായാണു ഖസാക്കിൽ ചിലവഴിച്ചത്‌. ഒ.വി. വിജയൻ സ്മാരക സമിതി പ്രസിഡന്റ്‌ ശ്രീ. ടി.കെ. നാരായണദാസ്‌ യാത്രാസംഘത്തെ സ്വാഗതം ചെയ്തു. നാടൻപാട്ടു കലാകാരൻ ശ്രീ. ജനാർദ്ദനൻ പുതുശ്ശേരിയുടെ പാട്ടുകളോടുകൂടി ആരംഭിച്ച കൂട്ടായ്മ ശ്രീമതി. സുഷമ ബിന്ദു, ശ്രീ. മധു അലനല്ലൂർ, തുടങ്ങിയാവരുടെ കവിതാലാപനം, കഥാ അവതരണം, മഴയോർമ്മകൾ പങ്കുവയ്ക്കൽ എന്നിവയിലൂടെ സമ്പന്നമായി. കോങ്ങാട്‌ ജി.യു.പി.എസ്‌.ലെ ‘എഴുത്തോല’ സാഹിത്യവേദിയുടെ അംഗങ്ങളായ അദ്ധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും സ്മാരകത്തിൽ വച്ച്‌ യാത്രയോടൊപ്പം ചേർന്നു..

© O. V. Vijayan Memorial