മലയാളം പള്ളിക്കൂടം പഠിതാക്കൾക്ക് തസ്രാക്കിൽ സ്വീകരണം നൽകി

ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം മലയാളം പള്ളിക്കൂടം പഠിതാക്കൾക്ക് തസ്രാക്കിൽ സ്വീകരണം നൽകി. സ്വീകരണയോഗം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.

ശ്രീ. ഗോപീനാരായണൻ മലയാളം പള്ളിക്കൂടത്തെ കുറിച്ച് വിശദീകരിച്ചു സംസാരിച്ചു. പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ, പ്രശസ്ത കവി പ്രൊഫ: മധുസൂദനൻ നായർ, ഭട്ടതിരി എന്നിവർ കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു. ഡോ: സി. ഗണേഷ് ആശംസകളർപ്പിച്ച് സംസാരിച്ചു.

മലയാളം പള്ളിക്കൂടം പഠിതാക്കൾക്ക് സ്മാരക സമിതിയുടെ ഉപഹാരം ഡോ: സി.പി. ചിത്രഭാനു സമർപ്പിച്ചു. പ്രൊഫ:പി.എ. വാസുദേവൻ അധ്യക്ഷത വഹിച്ചു. ശ്രീ.എ.കെ. ചന്ദ്രൻകുട്ടി സ്വാഗതവും ശ്രീ. മുരളി എസ്. കുമാർ നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial