യക്ഷിയാനം സമാപിച്ചു

മഹാശിൽപി ശ്രീ. കാനായി കുഞ്ഞിരാമനെ ആദരിക്കുന്നതിനും യക്ഷി ശിൽപത്തിന്റെ അമ്പത്‌ വർഷങ്ങൾ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഒ.വി. വിജയൻ സ്മാരക സമിതിയും കേരള ലളിതകലാ അക്കാദമിയും കേരള സർക്കാർ സാംസ്കാരിക വകുപ്പും മറ്റ്‌ വിവിധ വകുപ്പുകളുമായി സഹകരിച്ച്‌ ഫെബ്രുവരി 26 മുതൽ മാർച്ച്‌ 9 വരെ നടന്ന പരിപാടി സമാപന സമ്മേളനം മഹാരാഷ്ട്ര മുൻ ഗവർണ്ണർ ശ്രീ.കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.

ലളിതകലാ അക്കാദമി ചെയർമാൻ ശ്രീ. നേമം പുഷ്പരാജ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ.കെ.പി. മോഹനൻ, ശ്രീ.വി.കെ. ശ്രീരാമൻ, ശ്രീ.സി.ജെ. കുട്ടപ്പൻ, ശ്രീ.എൽ. ശങ്കർ, ശ്രീ. പൊന്ന്യം ചന്ദ്രൻ, അഡ്വ.കെ. ശാന്തകുമാരി, ശ്രീ.ടി.ആർ. അജയൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്ത്‌ സംസാരിച്ചു.

തുടർന്ന് പാലക്കാട്ടെ വിവിധ കലാ സാംസ്കാരിക സംഘടനകളും വ്യക്തികളും കാനായിയെ ആദരിച്ചു. ശേഷം ശ്രീ. കാനായി കുഞ്ഞിരാമൻ മറുപടി പ്രസംഗം നടത്തി.

© O. V. Vijayan Memorial