‘വിജയൻറെ കത്തുകൾ’, ‘എഴുത്തുമേശകൾ’ പ്രകാശനം ചെയ്തു

ഒ.വി. വിജയന്റെ പതിനാലാം ചരമദിനാചരണം ‘പ്രവാചകന്റെ വഴി’യിൽ ശ്രീമതി. ആനന്ദി രാമചന്ദ്രൻ രചിച്ച് ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ‘വിജയൻറെ കത്തുകൾ’ ശ്രീ. ടി.കെ. ശങ്കരനാരായണൻ ശ്രീ. രഘുനാഥൻ പറളിക്ക് നൽകി പ്രകാശനം ചെയ്തു. ശ്രീ. ശ്രീജിത്ത് പെരുന്തച്ചൻ രചിച്ച് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘എഴുത്തുമേശകൾ’ ഡോക്ടർ പി. മുരളി ശ്രീ. മോഹൻദാസ് ശ്രീകൃഷ്ണപുരത്തിനു നൽകി പ്രകാശനം ചെയ്തു. പ്രൊഫ: പി.എ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. ജലീൽ സ്വാഗതവും കൊടുമ്പ് പഞ്ചായത്ത് അംഗം ശ്രീ. എസ്. സുകുമാരൻ നന്ദിയും രേഖപ്പെടുത്തി.

© O. V. Vijayan Memorial