പാലക്കാട്: വിജയൻറെ കാർട്ടൂണുകൾ ഫാസിസ്റ്റ് വിരുദ്ധ പ്രമേയങ്ങളുള്ളവയാണെന്ന് ശ്രീ. സി.പി. പ്രമോദ് (പേഴ്സണൽ സെക്രട്ടറി, ബഹു. കേരള സാംസ്കാരിക വകുപ്പ് മന്ത്രി). തസ്രാക്കിലെ ഞാറ്റുപുരയിൽ ഈ സർക്കാർ ഒരു ഇതിഹാസം പുനർജനിപ്പിക്കുന്നുണ്ടെന്നും ഒ.വി. വിജയൻ കാർട്ടൂൺ ഗാലറി വ്യത്യസ്തവും പുതുതലമുറയിൽ ചരിത്രബോധം ഉണർത്താൻ പ്രാപ്തമായ ഒന്നുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മെയ് 26ന് സെക്രട്ടറി ശ്രീ. ടി.ആർ. അജയനൊപ്പം ഒ.വി. വിജയൻ സ്മാരകം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
വിജയൻറെ കാർട്ടൂണുകൾ ഫാസിസ്റ്റ് വിരുദ്ധ പ്രമേയങ്ങളുള്ളവ
