വിജയൻ എന്ന വിസ്മയത്തെ അടുത്തറിയാൻ 20 കുട്ടിക്കൂട്ടുകാരുമായി കല്ലേപ്പുള്ളി സേതുമാധവൻ സ്മാരക ലൈബ്രറിയിലെ പ്രവർത്തകർ 04.08.2019ന് തസ്രാക്കിലെത്തി. ലൈവ് തിയേറ്ററിലും മറ്റ് ഗാലറികളിലും ദീർഘനേരം ചിലവഴിച്ചെങ്കിലും കുട്ടികൾക്ക് ഏറെ ഇഷ്ടമായത് ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ കഥാപാത്രങ്ങളും സാഹചര്യങ്ങളും കോർത്തിണക്കി ഒ.വി. വിജയൻ സ്മാരകത്തിൽ ഒരുക്കിയ ഖസാക്ക് ശിൽപവനം ആയിരുന്നു. ഓരോ ശിൽപ്പത്തിനരികിലും വിസ്മയത്തോടെ നോക്കിനിന്ന കുട്ടികൾക്ക് ലൈബ്രറി പ്രവർത്തകർ ഓരോന്നും വിശദീകരിച്ചുകൊടുത്തു.
വിസ്മയങ്ങളുമായി വിജയൻറെ മടിയിൽ
