സ്മാരകത്തിൽ പുതിയ പ്രതിമയിൽ പുഷ്‌പാർച്ചന

തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽ 2019 ജൂൺ 29ന് പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ ബഹു: കേരള നിയമ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.എ.കെ. ബാലൻ, കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.കെ. കൃഷ്ണൻകുട്ടി എന്നിവർ തസ്രാക്കിൽ സ്ഥാപിച്ച പുതിയ ഒ.വി. വിജയൻ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.

അവഗണനയുടെ ഇടയിൽനിന്നും ഏറ്റവും അർഹമായ സ്ഥലത്തിലേക്ക്, തന്റെ എഴുത്തുതട്ടകത്തിലേക്ക് വിജയൻ എത്തിച്ചേർന്നിരിക്കുന്നു എന്ന് ശ്രീ.എ.കെ. ബാലൻ അഭിപ്രായപ്പെട്ടു.

ഒ.വി. വിജയൻ സ്മാരകത്തിൽ വിജയകൃതികളുടെ നാമധേയത്തിലുള്ള പവിലിയനുകളുടെ മുന്നിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

© O. V. Vijayan Memorial