‘കഥയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ശ്രീ.എം.സ്വരാജ് പ്രഭാഷണം നടത്തി

വെക്കാനം – അവസാന ദിനം -‘കഥയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ എഴുത്തുകാരനും മികച്ച വാഗ്മിയും ആയ ശ്രീ.എം.സ്വരാജ് പ്രഭാഷണം നടത്തി. എല്ലാ സൃഷ്ടികൾക്കും രാഷ്ട്രീയമുണ്ടെന്നും അവ സൃഷ്ടിപരമായ രാഷ്ട്രീയമെന്നും നിഷേധാത്മക രാഷ്ട്രീയമെന്നും രണ്ടായി തിരിക്കപ്പെട്ടിട്ടുണ്ടെന്നു സൃഷ്ടിപരമായ രാഷ്ട്രീയം പുരോഗമനപരമാണെന്നും നിഷേധാത്മക രാഷ്ട്രീയം വാക്കു സൂചിപ്പിക്കുന്ന അർത്ഥത്തിൽ ഉള്ളതാണെന്നും അദ്ദേഹം വിശദീകരിച്ചു. ദാരിദ്ര്യമാണ് ലോകത്തിലെ ഏറ്റവും കനമുള്ള രാഷ്ട്രീയമെന്നും അത് ഉൾകൊള്ളുന്ന കഥകൾ ആ രാഷ്ട്രീയം ആണ് ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാർക്ക് ചിലപ്പോഴൊക്കെ പ്രവാചകരാകാൻ കഴിയും എന്ന് യുവകഥാകാരുമായുള്ള സംവാദത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഒ.വി.വിജയൻ സ്മാരകസമിതി ട്രഷറർ ശ്രീ.സി.പി.പ്രമോദ് മോഡറേറ്റർ ആയ സെഷനിൽ ശ്രീ.നിധിൻ കണിച്ചേരി സ്വാഗതവും ശ്രീ.ലിജിൻ നന്ദിയും പ്രകാശിപ്പിച്ചു.

© O. V. Vijayan Memorial