ഒ വി വിജയന്‍ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു..

ശ്രീ.ടി പത്മനാഭനും
ശ്രീ.സുഭാഷ് ചന്ദ്രനും
ശ്രീ.അമല്‍രാജിനുമാണ് ഈ വര്‍ഷത്തെ
ഒ വി വിജയന്‍ സ്മാരക
സാഹിത്യ പുരസ്കാരങ്ങള്‍

2017, 2018, 2019 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പുറത്തിറങ്ങി, അയച്ചു കിട്ടിയ കഥാസമാഹാരം, നോവല്‍, പ്രസിദ്ധീകരിക്കാത്ത യുവകഥ എന്നിവയിലാണ് പുരസ്കാരങ്ങള്‍.
മരയ, എന്‍റെ മൂന്നാമത്തെ നോവല്‍ എന്നീ സമാഹാരങ്ങള്‍ പരിഗണിച്ച്
ടി പത്മനാഭന്‍
ഒ വി വിജയന്‍ സ്മാരക കഥാ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു.

കാടിനുള്ളില്‍ രഹസ്യമായി
ഒഴുകുന്ന നദികള്‍
അംബികാസുതന്‍ മാങ്ങാട്
അധ്വാനവേട്ട
ഇ പി ശ്രീകുമാര്‍
ബെെസിക്കിള്‍ റിയലിസം
ബി മുരളി
ടെെഗര്‍ ഒപ്പറ
സുദീപ് ടി ജോര്‍ജ്
പെണ്‍കാക്ക
അര്‍ഷാദ് ബത്തേരി
വഴി കണ്ടുപിടിക്കുന്നവര്‍
വി എം ദേവദാസ്
ഓര്‍മച്ചിപ്പ്
കെ വി പ്രവീണ്‍
അങ്കണവാടി
ശ്രീകണ്ഠന്‍ കരിക്കകം
എന്നിവയാണ് അവസാന
റൗണ്ടിലെത്തിയ മറ്റു കഥാസമാഹാരങ്ങള്‍.
നോവലില്‍ അഞ്ച് പുസ്തകങ്ങള്‍ അവസാന റൗണ്ടിലേക്ക് തെരഞ്ഞെക്കപ്പെട്ടു.
സമുദ്രശില എന്ന നോവല്‍ പരിഗണിച്ച് സുഭാഷ് ചന്ദ്രന്‍ രണ്ടാമത് ഒ വി വിജയന്‍ സ്മാരക നോവല്‍ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു.
ചുവന്ന ബാഡ്ജ്
രാജേഷ് ആര്‍ വര്‍മ
സമ്പര്‍ക്കക്രാന്തി
വി ഷിനിലാല്‍
ഒസാത്തി
ബീന
വാള്‍ത്തലപ്പുകൊണ്ട്
എഴുതിയ ജീവിതം
കെ പി ഉണ്ണി
എന്നിവയാണ് അവസാന
റൗണ്ടിലെത്തിയ മറ്റു നോവലുകള്‍.
നാല്‍പതു വയസില്‍ താഴെയുള്ളവരുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒറ്റക്കഥയാണ് യുവകഥാ പുരസ്കാരത്തിന് പരിഗണിച്ചത്. അഞ്ചു രചനകള്‍ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തു.
നാഗു സാഗുവ ഹാദിയലി എന്ന കഥയെഴുതി കണ്ണൂര്‍ സ്വദേശി അമല്‍രാജ് പാറേമ്മല്‍ യുവകഥാ പുരസ്കാരത്തിന് അര്‍ഹനായി.
ക്രാാ
ഡിന്നു ജോര്‍ജ്
പാതിരാസൂര്യന്‍
സുനു എ വി
നെെല്‍ പോളിഷ്
എബിന്‍ മാത്യു
പല്ലടയാളം
കെ വിദ്യ
എന്നിവയായിരുന്നു
അവസാന റൗണ്ടിലെ കഥകള്‍.
കഥാസമാഹാരം, നോവൽ എന്നിവക്ക് 25000രൂപ, യുവകഥക്ക് 10000 രൂപ എന്നിങ്ങനെയുള്ള ക്യാഷ് പുരസ്‌കാരത്തിനു പുറമേ പുരസ്‌കാര ഫലകം, പ്രശസ്തി പത്രം എന്നിവയടങ്ങിയതാണ് ഒ. വി. വിജയൻ സ്മാരക പുരസ്‌കാരങ്ങൾ..
ഡിസംബറില്‍ പുരസ്കാരങ്ങള്‍ നല്‍കും..

ഒ വി വിജയന്‍ സ്മാരക സമിതി

ചെയര്‍മാന്‍
ശ്രീ.ടി കെ നാരായണദാസ്,
സെക്രട്ടറി
ശ്രീ. ടി ആര്‍ അജയന്‍.

© O. V. Vijayan Memorial